1510. ഗീതം ഗീതം ജയ ജയ ഗീതം പാടുവിൻ – Geetham geetham jaya jaya geetham

Song Title Geetham geetham jaya jaya geetham
Album
Artist

ഗീതം ഗീതം ജയ ജയ ഗീതം
പാടുവിൻ സോദരരേ നമ്മൾ
യേശുനാഥൻ ജീവിക്കുന്നതിനാൽ
ജയഗീതം പാടിടുവിൻ

പാപം ശാപം സകലവും തീർപ്പാൻ
അവതരിച്ചിഹെ നരനായ് – ദൈവ
കോപത്തീയിൽ വെന്തെരിഞ്ഞവനാം
രക്ഷകൻ ജീവിക്കുന്നു;-

ഉലകമഹാന്മാർ അഖിലരുമൊരുപോൽ
ഉറങ്ങുന്നു കല്ലറയിൽ – നമ്മൾ
ഉന്നതനേശു മഹേശ്വരൻ മാത്രം
ഉയരത്തിൽ വാണിടുന്നു;-

കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻ
ഉൽസുകരായിരിപ്പിൻ – നമ്മൾ
ആത്മനാഥൻ ജീവിക്കവേ ഇനി
അലസത ശരിയാമോ;-

വാതിലുകളെ നിങ്ങൾ തലകളെ ഉയർത്തീൻ
വരുന്നിതാ ജയരാജൻ-നിങ്ങൾ
ഉയർന്നിരിപ്പിൻ കതകുകളെ ശ്രീ
യേശുവേ സ്വീകരിപ്പാൻ;-