1467. എഴുന്നേറ്റു പ്രകാശിക്ക നിന്‍റെ – Ezhunnettu prakashikka ninte

Song Title Ezhunnettu prakashikka ninte
Album
Artist

  എഴുന്നേറ്റു പ്രകാശിക്ക നിന്‍റെ പ്രകാശം വന്നിരിക്കുന്നു
യഹോവയുടെ തേജസ്സും നിന്‍റെ മേൽ ഉദിച്ചിരിക്കുന്നു
എഴുന്നേറ്റു പ്രകാശിക്ക

കൂരിരുൾ തിങ്ങിയ വീഥിയതിൽ
വഴി കാണാതുഴലുന്ന പഥികനു നീ
വഴികാട്ടും ദീപമായ് എരിഞ്ഞിടുക
പ്രകാശഗോപുരമായ് നിന്നീടുക;- എഴു…

ഇരുളിന്‍റെ പാശങ്ങൾ അറുത്തു നീ
മോചനമതേകുമീ ബന്ധിതർക്കു
മാനവ ചേതന പുൽകിയുണർത്തു
മാനസമതീശനു മന്ദിരമാക്കാൻ;- എഴു…

തണ്ടിൻമേൽ ദീപങ്ങൾ തെളിച്ചു നമ്മൾ
തമസ്സിന്‍റെ കോട്ടകൾ തകർത്തിടുക
താതസുതാത്മനെ വണങ്ങിടുക
തളരാതെ നീതിപ്രഭ ചൊരിയാൻ;- എഴു…