370. എന്‍റെ പ്രാണസഖി യേശുവേ – Ente prana sakhi yeshuve

Song Title Ente prana sakhi yeshuve
Album
Artist

എന്‍റെ പ്രാണ സഖി യേശുവെ
എന്‍റെ ഉള്ളത്തിന്നാനന്ദമേ
എന്നെ നിൻ മാർവിങ്കൽ ചേർപ്പാനായ്
വന്നിതാ ഇപ്പോൾ നിൻ പാദത്തിൽ

അരുൾകാ അരുൾകാ ഞാൻ പ്രാർത്ഥിക്കുമ്പോൾ
കർത്താവേ ഈ നിന്‍റെ ദാസർക്കു-
ദിവ്യഹിതത്തെ നീ കാട്ടുക(2)

നിന്നെ സ്നേഹിക്കുന്ന മക്കൾക്കു
ഉള്ളതാം എല്ലാ പദവികളും
അടിയാനും തിരിച്ചറിവാൻ
അപ്പനെ ബുദ്ധിയെ തെളിക്ക;-

എലിയ എലിശ പ്രവരർ
ബലമായ് ചെയ്ത ക്രിയകൾ കാണ്മാൻ
എലോഹിം എന്നെയും ഒരുക്ക
വേല നിന്നുടെയെന്നോർക്കുക;-

പാപികൾക്കു നിന്‍റെ സ്നേഹത്തെ
എന്‍റെ ശീലത്തിൽ ഞാൻ കാട്ടുവാൻ
കാൽവറീ മലമേൽ കാണിച്ച
അൻപിൻ ശീലം പകർന്നീടുക;-

എന്‍റെ ആയുസിന്‍റെ നാളെല്ലാം
നീ പോയ വഴിയേ പോകുവാൻ
ആശയോടേശുവേ എന്നെ ഞാൻ
ജീവ ബലിയായി നൽകുന്നേ;-