254. കുഞ്ഞാട്ടിൻ തിരുരക്തത്താല്‍ ഞാൻ – Kunjaattin Thirurakthathaal Njaan

| Scripture | Revelation 12:11 |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Lyricist | എം. കെ. വറുഗീസ് |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Kunjaattin Thirurakthathaal Njaan
Kunjaattin Thirurakthathaal Njaan (Song 254) is a hymn from the Marthoma Kristheeya Keerthanangal collection, penned by M.K. Varughese, in which the believer praises the Lamb whose sacred blood has made him pure and given him victory. Echoing Revelation 12:11’s picture of overcoming by the blood of the Lamb, it follows the pilgrim journey to Zion, pressing on toward the promised prize and looking ahead to everlasting joy in the presence of King Jesus.
Malayalam Lyrics
1
കുഞ്ഞാട്ടിൻ തിരുരക്തത്താല്‍ ഞാൻ ശുദ്ധനായ് തീർന്നു
തൻചങ്കിലെ ശുദ്ധരക്തത്താല്‍ ഞാൻ ജയംപാടിടും
മഹത്വം രക്ഷകാ സ്തുതി നിനക്കെന്നും
ചേറ്റില്‍ നിന്നെന്നെ നീ വീണ്ടെടുത്തതിനാല്‍
സ്തുതിക്കും നിന്നെ ഞാൻ ആയുസ്സിൻ നാളെല്ലാം
നന്ദിയോടടി വണങ്ങും
2
ആർപ്പോടു നിന്നെ ഘോഷിക്കും ഈ സീയോൻ യാത്രയില്‍
മുൻപോട്ടുതന്നെ ഓടുന്നു എൻ വിരുതിനായി
ലഭിക്കും നിശ്ചയം എൻ വിരുതെനിക്കു
ശത്രുക്കളാരുമേ കൊണ്ടുപോകയില്ല
പ്രാപിക്കും അന്നു ഞാൻ രാജൻകയ്യില് നിന്നു
ദൂതന്മാരുടെ മദ്ധ്യത്തില്‍
3
എൻ ഭാഗ്യകാലമോർക്കുമ്പോള്‍ എന്നുള്ളം തുള്ളുന്നു
ഈലോക സുഖം തള്ളി ഞാൻ ആ ഭാഗ്യം കണ്ടപ്പോള്‍
നിത്യമാം രാജ്യത്തില്‍ അന്നു ഞാൻ പാടിടും
രാജൻ മുഖം കണ്ടു എന്നും ഞാൻ ഘോഷിക്കും
രക്തത്തിൻ ഫലമായ് വാഴുമേ സ്വർഗ്ഗത്തില്‍
കോടികോടി യുഗങ്ങളായി
4
മനോഹരമാം സീയോനില്‍ ഞാൻ വേഗം ചേർന്നിടും
എൻ ക്ലേശമാകെ നീങ്ങിപ്പോം അവിടെയെത്തുമ്പോള്‍
നിത്യമാം സന്തോഷം പ്രാപിക്കും അന്നു ഞാൻ
എൻ ശത്രുവിനതു എടുപ്പാൻ പാടില്ല
ആനന്ദം കൂടിടും സാനന്ദം പാടിടും
ശ്രീയേശു രാജൻ മുമ്പാകെ
Manglish Lyrics
1
Kunjaattin Thirurakthathaal Njaan Shuddhanaay Theernnu
Thanchankile Shuddharakthathaal Njaan Jayampaadidum
Mahathwam Rakshaka Sthuthi Ninakkennum
Chettil Ninnenne Nee Veendedutthathinaal
Sthuthikkum Ninne Njaan Aayussin Naalellaam
Nandiyodadi Vanangum
2
Aarppodu Ninne Ghoshikkum Ee Seeyon Yaathrayil
Munpottuthanne Odunnu En Viruthinaayi
Labhikkum Nishchayam En Viruthenikku
Shathrukkalaarume Kondupokayilla
Praapikkum Annu Njaan Raajankayyil Ninnu
Doothanmaarude Madhyathil
3
En Bhaagyakaalamorkkumbol Ennullam Thullunnu
Eeloka Sukham Thalli Njaan Aa Bhaagyam Kandappol
Nithyamaam Raajyathil Annu Njaan Paadidum
Raajan Mukham Kandu Ennum Njaan Ghoshikkum
Rakthathin Phalamaay Vaazhume Swargathil
Kodikodi Yugangalaayi
4
Manoharamaam Seeyonil Njaan Vegam Chernnidum
En Kleshamaake Neengippom Avideyetthumbol
Nithyamaam Santhosham Praapikkum Annu Njaan
En Shathruvinathu Eduppaan Paadilla
Aanandam Koodidum Saanandam Paadidum
Sreeyeshu Raajan Mumbaake