1348. എന്നെ വഴി നടത്തുന്നോൻ – Enne vazhi nadathunnon

Song Title Enne vazhi nadathunnon
Album Christian Devotional Song Lyrics
Artist

എന്നെ വഴി നടത്തുന്നോൻ
എന്‍റെ ഈ മരുവാസത്തിൽ
ഓരോ ദിവസവും എന്നെ നടത്തുന്നോൻ

രോഗം മരണങ്ങൾ ഓളങ്ങളായി
ഏറി ഉയരുമ്പോൾ
എന്‍റെ വിശ്വാസക്കപ്പൽ താളടിയാകാതെ
എന്നെ നടത്തുന്നോൻ;-

ശത്രുവിൻ ശക്തികൾ ഓരോ ദിവസവും
ഏറി ഉയരുമ്പോൾ
എന്‍റെ ശത്രുക്കൾ മുമ്പാകെ ഓരോ ദിവസവും
മേശ ഒരുക്കുന്നോൻ;-

ഖെറുബി-സാറാഫുകൾ ദിവസവും
പാടി പുകഴ്ത്തുന്നോൻ
അതിൽ ഉന്നതമായ സ്ഥാനങ്ങളിന്മേൽ
എന്നെ നടത്തുന്നോൻ;- എന്നെ…