എന്നെ മുറ്റുമായ് സമർപ്പിക്കുന്നു – Enne muttumayi samarppikkunnu

Enne muttumayi samarppikkunnu
Title

Enne muttumayi samarppikkunnu

CatogoryChristian Devotional Song Lyrics

Listen Song Here

Malayalam Lyrics

എന്നെ മുറ്റുമായ് സമർപ്പിക്കുന്നു
എന്‍റെ യേശുവിൻ പാദത്തിൽ
എന്‍റെ പാപങ്ങൾ ഓരോന്നും ക്ഷമിച്ച്
എന്നെ നിൻ സുതനാക്കണേ

എന്‍റെ വാക്കിലും എൻ ക്രിയയിലൂം
എൻ നിനവിലും വന്നതാം
എല്ലാ പാപവും നീക്കി എന്നെ നീ
ഏറ്റവും വെണ്മയാക്കണേ;-

പങ്കപ്പാടുകൾ ശങ്കകൂടാതെ
തങ്കമേനിയിൽ ഏറ്റുവോ?
പങ്കമാകെയകറ്റിടാൻ നിന്‍റെ
ചങ്കുപോലും തുളച്ചല്ലോ;-

പാവനമാം നിൻ വചനങ്ങൾ ഞാൻ
പാലിച്ചൂഴിയിൽ ജീവിപ്പാൻ
പാവനാത്മാവാലെന്നെ നിത്യവും
പുതുപ്പിക്കുകെൻ പ്രിയനെ;-

പ്രത്യാശയോടെ ജീവിപ്പ‍ാൻ
പ്രതിദിനവും ക്യപയരുൾക
കണ്ണിനും കണ്ണായ് കാത്തിടേണമേ
കർത്തനിൻ ദിവസത്തിനായ്;-

Manglish Lyrics

Enne muttumaay samarpikkunnu
Ente Yesuvin paadathil
Ente paapangal oronnum kshamichu
Enne nin suthanaakane

Ente vaakkilum en kriyalum
En ninavilum vannathaam
Ellaa paapavum neekki enne nee
Aettavum venmayakane;-

Pangappaadukal shankakoodaathe
Thangameniyil aetuvoo?
Pangamaakayakkaattidaan ninde
Changkupolum thulachallo;-

Paavanamaam nin vachanangal njaan
Paalichoozhiyil jeevipaan
Paavanaatmaavaal enne nityam
Puthuppikkene priyane;-

Prathyaashayodethe jeevipaan
Prathidinavum kyaparulka
Kanninum kannay kaathitenaame
Karthaanin divasathinaay;-

Leave a Reply 0

Your email address will not be published. Required fields are marked *