270. എനിക്കേതു നേരത്തിലും – Enikkethu nerathilum

Song Title Enikkethu nerathilum
Album Christian Devotional Song Lyrics
Artist

എനിക്കേതു നേരത്തിലും
എനിക്കേതിടങ്ങളിലും
അവൻ മാത്രമാശ്രയമേ
അവൻ ഏകനായകനേ(2)

അവനെന്‍റെ സങ്കേതവും
അവനെന്‍റെ കോട്ടയുമായ്
അവൻ ചിറകിൽ എനിക്കഭയം(2)
അവൻ മാത്രമെന്‍റെ അഭയം;-

മരുഭൂപ്രയാണങ്ങളിൽ
മരണത്തിൻ താഴ്വരയിൽ
അവനൊരുവൻ എനിക്കിടയൻ(2)
പിരിയാത്ത നല്ലിടയൻ;-

വഴി മാറി നടന്നിടുമ്പോൾ
വഴികാണാതുഴറീടുമ്പോൾ
അവൻ വചനം എനിക്കു ദിനം(2)
മണിദീപമെൻ വഴിയിൽ;-

കർത്തനെന്‍റെ സന്തോഷവും
കർത്തനെന്‍റെ സംഗീതവും
അവൻ കൃപകൾ അവൻ ദയകൾ(2)
ദിനംതോറും എൻ സ്തുതികൾ;-