139. ദേവ ദേവ നന്ദനന് – Deva deva nandhanan

| Song’s Chords | Guitar, Ukulele, Piano, Mandolin |
| Lyricist | യുസ്തുസ് യൗസേഫ് |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Deva Deva Nandhanan
Deva Deva Nandhanan (Song 139) is a Passion hymn from the Marthoma Kristheeya Keerthanangal by Yusthus Yousef, depicting the Son of God taking up the cross to go to Calvary out of love for the fallen world.
Malayalam Lyrics
ദേവ ദേവ നന്ദനൻ – കുരിശെടുത്തു
പോവതു കാണ്മീൻ പ്രിയരേ!
അനുപല്ലവി
കാവിലുണ്ടായ ശാപം – പോവാനിഹത്തിൽ വന്നു
നോവേറ്റു തളർന്നയ്യോ! ചാവാനായ് ഗോൽഗോഥാവിൽ- … ദേവ ദേവ
1
പരമപിതാവിനുടെ തിരുമാർ്വ്വിലിരുന്നവൻ
പരമഗീതങ്ങള് സദാ- പരിചിൽ കേട്ടിരുന്നവൻ
പരമദ്രോഹികളാകും – നരരിൽ കരളലിഞ്ഞു
സർ്വ്വമഹിമയും വി-ട്ടുർ്വ്വിയിങ്കൽ വന്നയ്യോ! …ദേവ ദേവ
2
കുറ്റമറ്റവൻ കനി-വറ്റ പാതകനാലേ
ഒറ്റപ്പെട്ടു ദുഷ്ടരാൽ – കെട്ടി വരിയപ്പെട്ടു
ദുഷ്ടകൈകളാലി പെട്ടെഴുത നിലംപോൽ
കഷ്ടംതൻ തിരുമേനി- മുറ്റും ഉഴന്നുവാടി … ദേവ ദേവ
3
തിരുമുഖാംബുജമിതാ അടികളാൽ വാടിടുന്നു
തിരുമേനിയാകെചോര-തുടുതുടെ ഒലിക്കുന്നു
അരികളിന്നരിശമോ.. കുറയുന്നില്ലല്പവുമേ
കുരിശിൽ തറയ്ക്കയെന്നു-തെരുതെരവിളിക്കുന്നു … ദേവ ദേവ
4
കരുണ തെല്ലുമില്ലാതെ-അരികള് ചുഴന്നുകൊണ്ട്
ശിരസിൽ മുള്മുടി വെച്ചു-തിരുമുഖം തുപ്പി ഭാര-
ക്കുരിശങ്ഗെടുപ്പിച്ചയ്യോ-കരയേറ്റിടുന്നിതാ കാൽ-
വറി മലയിങ്കൽ തന്നെ-കുരിശിച്ചീടുവാൻായി- …ദേവ ദേവ
5
കുറ്റമറ്റവൻ പാപ-പ്പെട്ടവൻ പോൽ പോകുന്നു
ദുഷ്ടർ കൂട്ടം ചുഴന്നു-ഏറ്റം പങ്കംചെയ്യുന്നു-
പെറ്റ മാതാവങ്ഗയ്യോ-പൊട്ടിക്കരഞ്ഞീടുന്നു
ഉറ്റ നാരിമാർ കൂട്ടം-എത്രയുമലറുന്നു- … ദേവ ദേവ
6
എത്രയും കനിവുള്ള-കർ്ത്താവേ! കർ്ത്താവേ! ഈ
ചത്ത ചെള്ളാം പാപിമേ-ലെത്ര സ്നേഹം നിനക്കു
കർ്ത്താവേ! നീ നിൻറെ രാ-ജ്യത്തിങ്കൽ വരുമ്പോളേതീ-
ഭൃത്യനേയും കൂടെയങ്ഗോർ്ത്തു കൊണ്ടീടേണമേ- … ദേവ ദേവ
(യുസ്തുസ് യൗസേഫ്)
Manglish Lyrics
Deva deva nandhanan kurishetutthu
povathu kaanmeenu priyare!
kaavilundaaya shaapam povaanihatthilu vannu
novettu thalarnnayyo! Chaavaanaayu golgothaavil Deva deva
1
paramapithaavinute thirumaarvvilirunnavanu
parameetheengalu sadaa parichilu kettirunnavanu
paramadrohikalaakum nararilu karalalinju
sarvvamahimayum vitturvviyinkalu vannayyo! Deva deva
2
kuttamattavanu kanivatta paathakanaale
ottappettu dushtaraalu ketti variyappettu
dushtakykalaali pettezhutha nilampolu
kashtamthanu thirumeni muttum uzhannuvaati Deva deva
3
thirumukhaambujamithaa atikalaalu vaatitunnu
thirumeniyaakechora thututhute olikkunnu
arikalinnarishamo.. Kurayunnillalpavume
kurishilu tharaykkayennu therutheravilikkunnu Deva deva
4
karuna thellumillaathe arikalu chuzhannukondu
shirasilu mulmuti vecchu thirumukham thuppi bhaara
kkurishangetuppicchayyo karayettitunnithaa kaal
vari malayinkalu thanne kurishiccheetuvaanaayi Deva deva
5
kuttamattavanu paapappettavanu polu pokunnu
dushtaru koottam chuzhannu ettam pankamcheyyunnu
petta maathaavangayyo pottikkaranjeetunnu
utta naarimaaru koottam ethrayumalarunnu Deva deva
6
ethrayum kanivulla kartthaave! Kartthaave! Ee
chattha chellaam paapimelethra sneham ninakku
kartthaave! Nee ninte raajyatthinkalu varumpolee
bhruthyaneyum kooteyangortthu kondeetename Deva deva