123. അതിമംഗല കാരണനേ – Athi mangala kaaranane

Athi mangala kaaranane
Song’s ChordsGuitar, Ukulele, Piano, Mandolin
CategoryMarthoma Kristheeya Keerthanangal
Lyrics Verification statusപി.വി.തൊമ്മി

Listen Song Athi mangala kaaranane Here

Malayalam Lyrics

അതിമംഗലകാരണനേ!
സ്തുതിതിങ്ങിയ പുരണനെ! നരര്‍
അനുപല്ലവി
വാഴുവാന്‍ വിണ്‍ തുറന്നൂഴിയില്‍ പിറന്ന
വല്ലഭതാരകമേ-അതിമംഗല

1.
മതിമയങ്ങിയ ഞങ്ങളെയും വിധിതിങ്ങിയോര്‍
തങ്ങളെയും -നിന്‍റെ
മാമഹത്വം ദിവ്യ – ശ്രീത്വവും കാട്ടുവാന്‍ വന്നുവോ?
പുംഗവനേ -അതിമംഗല

2.
മുടിമന്നവര്‍ മേടയേയും – മഹാ ഉന്നത വീടിനെയും
വിട്ടു
മാട്ടിടയില്‍ പിറ-ന്നാട്ടിടയര്‍ തൊഴാന്‍ വന്നുവോ ഈ
ധരയില്‍ -അതിമംഗല

3.
തങ്കക്കട്ടിലുകള്‍ വെടിഞ്ഞു – പശുത്തൊട്ടിയതില്‍
കിടന്നു ബഹു
കാറ്റു മഞ്ഞില്‍ കഠി-നത്തിലുള്‍ട്ടുമാ കഷ്ടം സഹിച്ചുവോ
നീ -അതിമംഗല

4.
ദുഷ്ടപേയഗണം ഓടുവാനും – ശിഷ്ടര്‍ വായ്ഗണം
പാടുവാനും നിന്നെ
പിന്തുടരുന്നവര്‍ – തുമ്പമെന്യെ വാഴാന്‍ -ഏറ്റ നിന്‍
കോലമിതോ? -അതിമംഗല

5.
എല്ലാ പാപങ്ങളുമകലാന്‍ – ജീവദേവവരം ലഭിപ്പാന്‍ ഈ
നിന്‍-
പാങ്ങെന്യെ വേറൊന്നും – പുംഗവാ നിന്തിരുമേനിക്കു
കണ്‍ടീലയോ -അതിമംഗല

Manglish Lyrics

Athi mangala kaaranane
Sthuthithingiya puranane! Nararu
anupallavi
vaazhuvaanu vinu thurannoozhiyilu piranna
vallabhathaarakame-athimamgala

1.
Mathimayangiya njangaleyum vidhithingiyoru
thangaleyum -ninte
maamahathvam divya – shreethvavum kaattuvaanu vannuvo?
Pumgavane -athimamgala

2.
Mutimannavaru metayeyum – mahaa unnatha veetineyum
vittu
maattitayilu pira-nnaattitayaru thozhaanu vannuvo ee
dharayilu -athimamgala

3.
Thankakkattilukalu vetinju – pashutthottiyathilu
kitannu bahu
kaattu manjilu kadti-natthilulttumaa kashtam sahicchuvo
nee -athimamgala

4.
Dushtapeyaganam otuvaanum – shishtaru vaayganam
paatuvaanum ninne
pinthutarunnavaru – thumpamenye vaazhaanu -etta ninu
kolamitho? -athimamgala

5.
Ellaa paapangalumakalaanu – jeevadevavaram labhippaanu ee
nin-
paangenye veronnum – pumgavaa ninthirumenikku
kandeelayo –Athi mangala kaaranane…

Leave a Reply 0

Your email address will not be published. Required fields are marked *