
Song Title |
Anugrahikka vadhuvoduvarane |
Album | Christian Devotional Song Lyrics |
Artist | – |
അനുഗ്രഹിക്ക വധുവൊടുവരനെ സർവ്വേശാ! മംഗളം
ശിരസ്സിൽ നിൻകൈ നലമൊടുവച്ചു വാഴ്ത്തേണം
ഒരിക്കലും വേർപെടാത്ത മോദം കൈവന്നും മംഗളം
ശരിക്കു തങ്ങടെ ജീവിതകാലം പോക്കീടാൻ മംഗളം
വിശിഷ്ടമാകും കാന്തി വിളങ്ങിയ സൂര്യനും സന്തതം
ശശിപ്രഭയ്ക്കും സാമ്യമെഴുന്നിവർ ശോഭിപ്പാൻ മംഗളം
അരിഷ്ടകാലം വ്യാധികളെന്നിവയേശാതെ മംഗളം
ഭരിച്ചു ഭാഗ്യക്കടലതിൽ മുഴുകാൻ വാഴ്ത്തേണം മംഗളം
റിബേക്കയാകും വധുവൊടു സഹിതൻ ഇസ്ഹാക്കുപോൽ മംഗളം
വിവേകമോടും നിജഗൃഹഭരണം ചെയ്തിടാൻ മംഗളം
Anugrahikka vadhuvoṭuvarane sarvvesha! Mangalam
Sirasil ninkai nalamotuvachu vaalthen
Orikkalum verpetatta modam kaivannum mangalam
Sharikkutanggate jivitakalam pokkeetan mangalam
Vishishtamakum kanti vilangiya sooryanum santatam
Shashiprabhaykkum saamyamelunnivar shobhippan mangalam
Arishtakalam vyaadhivinnaveshate mangalam
Bharicchu bhagyakatalatil muzhukkan vaalthen mangalam
Ribekkayakum vadhuvoṭu sahitam ishakkupol mangalam
Vivekamotum nijagruhabharanam ceytitann mangalam