724. അക്കരെ നാട്ടിലെൻ വാസമേകിടാൻ – Akkare Nattilen Vaasamekidan Anpezhum

Akkare Nattilen Vaasamekidan
Song’s ChordsGuitar, Ukulele, Piano, Mandolin
Categoryമാരാമൺ കണ്‍വന്‍ഷന്‍ ഗീതങ്ങള്‍

Listen Song Akkare Nattilen Vaasamekidan Here

Malayalam Lyrics

അക്കരെ നാട്ടിലെൻ വാസമേകിടാൻ
അൻപെഴും നായകൻ വന്നിടാറായ്

നമ്മെ വീണ്ടതാം യേശു നായകൻ
വീണ്ടും വന്നിടാൻ കാലമായല്ലോ

ദൂതരിൻ ആരവം കേട്ടിടാറായ്
കർത്തനിൻ കാഹളം ധ്വനിച്ചിടാറായ്(2)
വിണ്ണതിൽ നിത്യമാം വാസമൊരുക്കി
വന്നിടും രക്ഷകൻ മേഘവാഹനെ(2);- നമ്മെ…

ദൈവം തൻ മക്കളിൻ കണ്ണുനീരെല്ലാം
പൂർണ്ണമായ് മായ്ച്ചിടും നാളടുത്തിതാ(2)
ചേരും നാം വേഗത്തിൽ കർത്തൻ സന്നിധേ
പാടും നാം നിത്യവും ഹല്ലെലൂയ്യാ(2);- നമ്മെ…

വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനല്ലോ
വാഗ്ദത്ത നാടതിൽ ചേർത്തിടും നമ്മെ(2)
ശുദ്ധരേ വേഗം നാം ഉണർന്നീടുവിൻ
കർത്തനിൻ വേലയെ തികച്ചീടുവീൻ(2);- നമ്മെ…

Manglish Lyrics

akkare nattilen vaasamekidan
Anpezhum naayakan vannidaraay

Namme veendathaam Yeshu naayakan
Veendum vannidaan kaalamayallo

Dhootharin aaravam kettidaraay
Karathanin kaahalam dhwanichidaraay (2)
Vinnathil nithyamaam vaasam orukki
Vannidum rakshakan meghavaahaney (2);- Namme…

Daivam than makkalin kannuneer ellaam
Poornamaay maaychhidum naal aduthitha (2)
Cherum naam vegathil karthan sannidhay
Paadum naam nithyavum halleluyyaa (2);- Namme…

Vaagdatham cheythavan vishvasthanallo
Vaagdatha naadathil cherttidum namme (2)
Shudhare vegam naam unarneeduvaan
Karathanin velaye thikachheeduveen (2);- Namme…

Leave a Reply 0

Your email address will not be published. Required fields are marked *