979. ആഴങ്ങൾ തേടുന്ന ദൈവം – Aazhangal thedunna daivam

Song Title Aazhangal thedunna daivam
Album
Artist

ആഴങ്ങൾ തേടുന്ന ദൈവം ആത്മാവെ നേടുന്ന ദൈവം
ആഴത്തിൽ അനന്തമാം ദൂരത്തിൽ നിന്നെന്‍റെ
അന്തരംഗം കാണും ദൈവം

കരതെറ്റി കടലാകെ ഇളകുമ്പോൾ അഴലുമ്പോൾ
മറപറ്റി അണയുമെൻ ചാരെ
തകരുന്ന തോണിയും ആഴിയിൽ താഴാതെ
കരപറ്റാൻ കരം നൽകും ദൈവം;-

ഉയരത്തിൽ ഉലഞ്ഞിടും തരുക്കളിൽ ഒളിക്കുമ്പോൾ
ഉയർന്നെന്നെ ക്ഷണിച്ചിടും സ്നേഹം
കനിഞ്ഞെന്‍റെ വിരുന്നിന് മടിയാതെൻ ഭവനത്തിൽ
കടന്നെന്നെ പുണർന്നീടും ദൈവം;-

മനം നൊന്തു കണ്ണുനീർ തരംഗമായ് തൂകുമ്പോൾ
ഘനമുള്ളെൻ പാപങ്ങൾ മായ്ക്കും
മനം മാറ്റും ശുദ്ധമായ് ഹിമം പോലെ വെണ്മയായ്
കനിവുള്ളെൻ നിത്യനാം ദൈവം;-

പതിർ മാറ്റി വിളവേൽക്കാൻ യജമാനനെത്തുമ്പോൾ
കതിർകൂട്ടി വിധിയോതും നേരം
അവനവൻ വിതയ്ക്കുന്ന വിത്തിൻ പ്രതിഫലം
അവനായ് അളന്നീടും ദൈവം;-

Leave a Reply 0

Your email address will not be published. Required fields are marked *