854. ആത്മശക്തിയെ ഇറങ്ങി എന്നിൽവാ – Aathma shakthiye irrangi ennilvaa

aathma-shakthiye-irrangi-ennilvaa
Song Title

Aathma shakthiye irrangi ennilvaa

Album
Artist

ആത്മശക്തിയെ, ഇറങ്ങി എന്നിൽവാ
മഴപോലെ പെയ്തിറങ്ങിവാ
സ്വർഗ്ഗീയതീയേ, ഇറങ്ങി എന്നിൽവാ
മഴപോലെ പെയ്തിറങ്ങിവാ

ആത്മനദിയായ് ഒഴുകി എന്നിലിന്നുവാ
ആത്മശക്തിയായ് ഒഴുകി എന്നിലിന്നുവാ;
മഴപോലെ പെയ്തിറങ്ങിവാ(4)

പെന്തിക്കോസ്തു നാളിലെയാ മാളികമുറി
അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ,
അഗ്നിജ്വാലപോൽ പിളർന്നിറങ്ങിവാ
കോടുങ്കാറ്റുപോലെ വീശി എന്നിൽവാ;-
മഴപോലെ പെയ്തിറങ്ങിവാ(2)

കഴുകനെപ്പോലെ ചിറകടിച്ചുയരാൻ
തളർന്നുപോകാതെ ബലം ധരിച്ചോടുവാൻ,
കാത്തിരിക്കുന്നിതാ ഞാനും യഹോവേ
ശക്തിയേ പുതുക്കുവാൻ എന്‍റെ ഉള്ളിൽവാ;
മഴപോലെ പെയ്തിറങ്ങിവാ(2)

ഏലിയാവിൻ യാഗത്തിൽ ഇറങ്ങിയ അഗ്നിയേ
മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ അഗ്നിയേ,
എന്‍റെ ജീവനിൽ നിറഞ്ഞിറങ്ങിവാ
ഒരു പ്രാവുപോൽ പറന്നിറങ്ങിവാ;
മഴപോലെ പെയ്തിറങ്ങിവാ(2)

Aathma shakthiye irrangi ennilvaaAathmashakthiye, irangi ennilva
Mazhapole peythirangiva
Swargeeyatheeye, irangi ennilva
Mazhapole peythirangiva

Aathmanadiyay ozhuki ennilinnuva
Aathmashakthiyay ozhuki ennilinnuva;
Mazhapole peythirangiva(4)

Pentecosthu nalileyaa malikamuri
Agninaavinal muzhuvan nirachavane,
Agnijwalapol pilarnnirangiva
Kodunkattupole veeshi ennilva;-
Mazhapole peythirangiva(2)

Kazhukanepole chirakadichuyaran
Thalarnnupokathe balam dharichoduvan,
Kathirikkunnitha njanum Yahove
Shakthiye puthukkuvan ente ullilva;
Mazhapole peythirangiva(2)

Eliyavin yagathil irangiya agniye
Mulppadarppil Moshamel irangiya agniye,
Ente jeevanil niranjirangiva
Oru pravupol parannirangiva;
Mazhapole peythirangiva(2)

Leave a Reply 0

Your email address will not be published. Required fields are marked *