Song Title | Aashayattorkkoru sangkethamaam |
Album | – |
Artist | – |
ആശയറ്റോർക്കൊരു സങ്കേതമാം
മാറ്റമില്ലാത്തവനേ
ആശ്രയിക്കുന്നിതാ നിന്നെ ഞങ്ങൾ
ആയുസ്സിൻ നാൾകളെല്ലാം
ഞാനുരുവായതിൻ മുമ്പേ തന്നെ
എന്നെ അറിഞ്ഞാരുകർത്താവു നീ(2)
എൻ നിയോഗം ഭൂവിലെന്താണെന്ന്
വെളിവാക്കു ദൈവപുത്രാ(2)
എൻ ബലഹീനത അറിയുന്നവൻ
എൻബലം കോട്ടയും സങ്കേതവും(2)
തൻ കരം തന്നവൻ നടത്തുമെന്നെ
തൻ ഹിതം പോലെയെന്നും(2)
യേശുവേ നീയല്ലാതാരുമില്ല
എൻമനം പൂർണ്ണമായ് അറിയുന്നവൻ(2)
മറഞ്ഞിടും പാപങ്ങൾ പൊക്കിയെന്നിൽ
നിൻകൃപ ചൊരിയേണമേ(2);-