927. ആമേൻ കർത്താവേ വേഗം വരണേ – Aameen karthave vegam varane

Song Title Aameen karthave vegam varane
Album
Artist

ആമേൻ കർത്താവേ വേഗം വരണേ
ആകാശം ചായിച്ചു ഇറങ്ങേണമേ
താമസിക്കല്ലേ സീയോൻ മണാളാ
താമസിക്കല്ലേ ശാലേം രാജനേ
ആശയേറുന്നു നിൻ മുഖം കണ്ടിടാൻ

കാഹളത്തിൻ നാദം വാനിൽ കേട്ടിടുവാൻ
ഇഹത്തിലെ വാസം വിട്ടു പറന്നിടുവാൻ
ബഹുദൂതരോടു കൂടെ ആർത്തിടുവാൻ
മഹത്വത്തിൻ രാജാവേ നീ എഴുന്നള്ളണേ;- ആമേൻ…

ലോകത്തിന്‍റെ മോഹം ഏറിടുന്നേ
പാപത്തിന്‍റെ ഭോഗം പെരുകിടുന്നേ
മയങ്ങുന്ന മണവാട്ടി പോലെ ജനം
മാറീടുന്നു പാപം തഴച്ചിടുന്നേ;- ആമേൻ…

ഭക്തിയുടെ വേഷമെങ്ങും കാണുന്നല്ലോ
ശക്തിയുടെ സാക്ഷ്യമെങ്ങും കുറഞ്ഞിടുന്നേ
നിത്യനായ ദൈവമെ നീ എഴുന്നള്ളണേ
ശക്തിയെ പുതുക്കി സഭ ഒരുങ്ങീടുന്നേ;- ആമേൻ…

Aamen kartthaave vegam varane

Aamen kartthaave vegam varane
aakaasham chaayicchu irangename
thaamasikkalle seeyon manaalaa
thaamasikkalle shaalem raajane
aashayerunnu nin mukham kanditaan

kaahalatthin naadam vaanil kettituvaan
ihatthile vaasam vittu parannituvaan
bahudootharotu koote aartthituvaan
mahathvatthin raajaave nee ezhunnallane;- aamen…

Lokatthinre moham eritunne
paapatthinre bhogam perukitunne
mayangunna manavaatti pole janam
maareetunnu paapam thazhacchitunne;- aamen…

Bhakthiyute veshamengum kaanunnallo
shakthiyute saakshuyamengum kuranjitunne
nithyanaaya dyvame nee ezhunnallane
shakthiye puthukki sabha orungeetunne;- aamen…

Leave a Reply 0

Your email address will not be published. Required fields are marked *