118. ജാതനായ് ജാതനായിന്നു – Jaathanayi jaathanayinnu

Jaathanayi jaathanayinnu loka
ScriptureLuke 2:10-11
Song’s ChordsGuitar, Ukulele, Piano, Mandolin
Lyricistറവ. കെ.പി. ഫിലിപ്പ്
CategoryMarthoma Kristheeya Keerthanangal

Listen Song Jaathanayi jaathanayinnu

Jaathanayi jaathanayinnu (ജാതനായ് ജാതനായിന്നു) is song 118 from Marthoma Kristheeya Keerthanangal by റവ. കെ.പി. ഫിലിപ്പ്. This Christmas hymn is based on Luke 2:10-11 and is sung in the Mar Thoma Church tradition.

Malayalam Lyrics

ജാതനായ് ജാതനായിന്നു ലോക രക്ഷകനേശുമശിഹാ
ഉന്നതന്‍ തന്‍ ആവിയാല്‍ ഉരുവായ്കന്യക മേരിയില്‍
അത്ഭുത ശിശുവിനെ കാണാന്‍ വണങ്ങിടാന്‍
സ്തുതിച്ചിടാന്‍ ഒരുങ്ങിടാം വേഗം പോകാം
ലോകത്തിന്‍ പ്രത്യാശ അവന്‍ മാത്രം
പാപത്തില്‍ നിന്നുദ്ധരിപ്പോന്‍ ഏകന്‍
ആപത്തില്‍ സ്ഥിരസങ്കേതമവന്‍
ദൈവത്തിന്‍ പുത്രനു മഹത്വം സദാ

2
പോയിടാം പോയിടാം നമുക്കു ബേതലേ ജനിച്ചു
ദേവജാന്‍
ആകാശെ ഉദിച്ചുയര്‍ന്നതാരം ശോഭിച്ചു നാലുചുറ്റുപാടും
മൂവരാം ശാസ്ത്രജ്ഞന്മാര്‍ കണ്‍ടു ബദ്ധപ്പെട്ടു
പൊന്നുമൂരുകുന്തിരിക്കം കയ്യിലേന്തി
രാജമുമ്പില്‍ കാഴ്ചവെയ്പാന്‍പോയി
ഹെരോദാവിന്‍ കൊട്ടാരത്തില്‍ ചെന്നു
യൂദരാജന്‍ ജനനം എവിടെ?
ചോദിച്ചു ഗ്രഹിച്ചു പോയി കുമ്പിട്ടു

3
പാടിടാം പാടിടാം എന്നും നിത്യരാജാവിനെ
പുകഴ്ത്തിടാം
ആട്ടിടയര്‍ കേട്ടു സുവാര്‍ത്ത കര്‍ത്താവാംക്രിസ്തു
ജനിച്ചെന്നു
സ്വര്‍ഗ്ഗത്തില്‍ ദൂതഗണംകൂടി ഗീതംപാടി
ഉന്നതത്തില്‍ ദൈവത്തിനു ഹാലേലുയ്യാ
ഭൂമിയില്‍ ദൈവപ്രീതിയുള്ളോര്‍ക്കു
ശാന്തിയുണ്‍ടാകട്ടെന്നവര്‍ പാടി
ശീലകള്‍ ചുറ്റി പശുക്കൊട്ടിയില്‍
കിടക്കും കുഞ്ഞിനെ കാണ്‍മാന്‍ പോയവര്‍

Manglish Lyrics

Jaathanayi jaathanayinnu loka rakshakaneshumashihaa
unnathanu thanu aaviyaalu uruvaaykanyaka meriyilu
athbhutha shishuvine kaanaan vanangidaan
sthuthicchidaan orungidaam vegam pokaam
lokatthinu prathyaasha avanu maathram
paapatthilu ninnuddharipponu ekanu
aapatthilu sthirasankethamavanu
daivatthinu puthranu mahathvam sadaa

2
poyidaam poyidaam namukku bethale janicchu
devajaanu
aakaashe udicchuyarnnathaarum shobhicchu naaluchuttupaatum
moovaraam shaasthrajnjanmaaru kandu baddhappettu
ponnumoorukunthirikkam kayyilenthi
raajamumpilu kaazhchaveypaan poyi
herodaavinu kottaaratthilu chennu
yoodaraajanu jananam evide?
chodicchu grahicchu poyi kumpittu

3
paadidaam paadidaam ennum nithyaraajaavine
pukazhtthidaam
aattidayaru kettu suvaarttha kartthaavaamkristhu
janicchennu
svarggatthilu doothaganamkoodi geethampaadi
unnathatthilu daivatthinu haaleluyyaa
bhoomiyilu daivapreethiyullorkkku
shaanthiyundaakattennavaru paadi
sheelakalu chuttri pashukkottiyilu
kidakkum kunjine kaanmaan poyavaru

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page