Aakasha Bhoothalangal Aanandhamode

| Song’s Chords | Guitar, Ukulele, Piano, Mandolin |
| Category | Christmas Carol Songs (malayalam) |
| Lyricist | Johnson KK |
Listen Song Aakasha Bhoothalangal Aanandhamode Here
Malayalam Lyrics
ആകാശ ഭൂതലങ്ങളാനന്ദമോടെ ചേര്‍ന്നു
പാടുന്ന പുണ്യ രാവിതാ
രാജാധിരാജനീശന്‍ ഏറ്റം നിസ്സാരനായ
കുഞ്ഞായ് പിറന്ന രാവിതാ
മണ്ണിലും, വീണ്ണിലും, ഉന്നതന്‍ നൃപന്‍
വാനവും, ഭൂമിയും, തീര്‍ത്ത പാലകന്‍
കന്യകാ സൂനുവായ്, കാലികള്‍ മേവിടും
ഗോശാല തന്നില്‍, ജാതനായിതാ
തെന്നലും, താരവും, മാലാഖ വൃന്ദവും
നാഥനെ വാഴ്‌ത്തുവാന്‍ അണിനിരന്നിതാ
ജനപദങ്ങളെ, ഉണര്‍ന്നു പാടിടാം
അജഗണങ്ങളെ, സ്‌തുതിച്ചു വാഴ്‌ത്തിടാം (2)
ഇമ്മാനുവേലിന്റെ പൊന്‍മേനി പുല്‍കിടുന്ന
പൂങ്കാറ്റിനോടു ചേര്‍ന്നു നൃത്തമാടിടാം
ആകാശ ഭൂതലങ്ങള്‍…..
ഇരുളുമൂടി അഴലിലാഴ്‌ന്ന ഭൂവന വീഥിയില്‍
വിണ്‍പ്രകാശമേകിടുന്ന ദിവ്യ രക്ഷകന്‍
കരളു നീറി മിഴി നിറഞ്ഞ ജീവിതങ്ങളില്‍
അലിവിയന്നു കരുണ തൂകിടുന്ന പാലകന്‍
സ്വര്‍ഗ്ഗം വെടിഞ്ഞു മന്നില്‍, പുല്‍ക്കുട്ടില്‍ വന്നണഞ്ഞു
ബേത്‌ലഹേം, നഗരിയില്‍, ഗോശാലയില്‍ (2)
ജനപദങ്ങളെ…..
കനക കാന്തി തൂകിടുന്ന ദൈവ പുത്രനെ
കണ്‍നിറഞ്ഞു കണ്ടു മുന്നില്‍ കാഴ്‌ച്ചയേകുവാന്‍
മന്നവര്‍ അണഞ്ഞിടുന്ന പാത കാട്ടുവാന്‍
ദിവ്യ താരകം തെളിഞ്ഞു നീലവാനിലായ്
സ്വര്‍ഗ്ഗം കനിഞ്ഞു മന്നില്‍, പുല്‍ക്കൂടു പൊന്നണിഞ്ഞു
ബേത്‌ലഹേം, നഗരിയില്‍, ഗോശാലയില്‍ (2)
ആകാശ ….

Manglish Lyrics
Aakaasha Bhoothalangal Aanandamode Chernnu
Paadunna Punya Raavithaa
Raajaadhiraajaneeshan Eettam Nissaaranaaya
Kunjay Piranna Raavithaa
Mannilum, Vinnilum, Unnathan Nrupan
Vaanavum, Bhoomiyum, Theertha Paalakan
Kanyaka Soonuvayi, Kaalikal Mevidum
Goshaala Thannil, Jathanayithaa
Thennalum, Thaaravum, Maalakha Vrindavum
Naathane Vaazhthuvaan Aninirannithaa
Janapadhangale, Unarnnu Paadidaam
Ajaganangale, Stuthichu Vaazhthidaam (2)
Immanuelinte Ponmeeni Pulkidunna
Poonkaattinodu Chernnu Nriththamaadidaam
Aakaasha Bhoothalangal…..
Irulumoodi Azhalilaazhanna Bhoovana Veedhiyil
Vinprakaasamekidunna Divya Rakshakan
Karalu Neeri Mizhi Niranna Jeevithangalil
Aliviyannu Karuna Thookidunna Paalakan
Swargam Vedinju Mannil, Pulkuttill Vannananju
Bethlehem, Nagaril, Goshaalayil (2)
Janapadhangale…..
Kanaka Kaanti Thookidunna Daiva Puthrane
Kanniranju Kandu Munnil Kaazhchayekuvaan
Mannavar Anannidunna Paatha Kaattuvaan
Divya Thaarakam Thelinju Neelavaanilaay
Swargam Kaninju Mannil, Pulkoodu Ponnaninju
Bethlehem, Nagaril, Goshaalayil (2)
Aakaasha ….