710. ഉള്ളം നിറഞ്ഞു ഞാൻ പാടുമേ – Ullam Niranju Njan Padume

ullam-niranju-njan-padume

MALAYALAM

ഉള്ളം നിറഞ്ഞു ഞാൻ പാടുമേ
നീ തന്നെ പ്രത്യാശയാർക്കുമ്പോൾ
ഇല്ലെനിക്കിതുപോൽ വേറൊന്നു്
തുല്യമായി ഗണിപ്പാൻ ലോകത്തിൽ

1 വേഗം വരാമെന്നു ചൊന്ന നാഥാ
നീ തന്ന വാഗ്ദത്തം ഓർത്തു ഞാൻ
നാളുകളോരോന്നായ് എണ്ണി എണ്ണി
നാഥാ നിൻ വരവുകാത്തിടുന്നു;-

2 ഭാരങ്ങൾ ഏറുന്ന ജീവിതത്തിൽ
പ്രത്യാശ നൽകുന്ന വാഗ്ദത്തങ്ങൾ
വ്യാകുലമെല്ലാം അകറ്റിടുന്നു
ജീവിതം നിന്നിൽ സമർപ്പിക്കുന്നു;-

3 കാതുകൾ നാഥാ നിൻ വരവിന്റെ
നാദം മുഴങ്ങി കേൾക്കുന്നേ
എന്നുമൊരുങ്ങി ഞാൻ കാത്തിരിക്കും
നിന്നെ എതിരേൽപ്പാൻ വിൺപുരിയിൽ;-

4 എന്നു മുഖാമുഖം കണ്ടിടുമോ
അന്നു നീ നൽ കും കിരീടങ്ങൾ
ഇന്നു ഞാൻ ചെയ്യുന്ന സേവയുടെ
തക്ക പ്രതിഫലമായ് മാറും;-

MANGLISH

Ullam Niranju Njan Padume

Leave a Reply 0

Your email address will not be published. Required fields are marked *