708. വൈകുമ്പോൾ വാടും വയൽപ്പൂ – Vaikumbol Vaadum Vayalpoo

MALAYALAM

വൈകുമ്പോൾ വാടും വയൽപ്പൂ പോലും
സോളമനെക്കാൾ സുന്ദരമായ്
സൃഷ്‌ടിച്ച ദൈവം കൂടെയുള്ളപ്പോൾ
വൈകല്യമൊന്നും സാരമില്ല
വയ്യായ്മകളും സാരമില്ല

കുശവൻ കുഴച്ചതാം മണ്ണാണ് ഞാൻ
കുടമോ കൂജയോ തൻ നിശ്ചയം
വക്കുടഞ്ഞാലും വളഞ്ഞൊടിഞ്ഞാലും
വല്ലഭൻ തൊട്ടതാം മണ്ണല്ലയോ

തളർന്ന കുഞ്ഞാടിനെ തോളിലേറ്റും
തകരുന്ന മനസ്സിനു താങ്ങലാകും
തായ് മറന്നാലും മറക്കില്ല ഞാനെ-
ന്നോതിയ ദൈവമെൻ കൂടെയുണ്ട്

MANGLISH

vaikumbol vaadum vayalpoo

Leave a Reply 0

Your email address will not be published. Required fields are marked *