MALAYALAM
യേശുവിലായ് ഞാൻ കാണുന്നു
സ്നേഹവും ശാന്തിയും
ബഹുലമാം കരുണയും
അഭയസ്ഥാനവും
ആശ്രയം യേശുവാണെന്റെ ആശ്രയം
ആശ്വാസം യേശുവാണെന്റെ ആശ്വാസം(2)
2 ലോകപ്രകാര മോഹങ്ങൾ
ഏകും നിരാശകൾ
നിത്യസന്തോഷം കാണുന്നു
യേശുവിൻ ചാരെ ഞാൻ;-
3 ഭൂവതിനായ് കരുതുമെൻ
സമ്പാദ്യം നശ്വരം
സ്വർഗ്ഗത്തിനായൊരുക്കുമെൻ
നിക്ഷേപം ശാശ്വതം;-
4 ഭാരം പ്രയാസ വേളയിൽ
എന്നുള്ളം മൗനമായ്
യേശുവെ തേടും നേരമെൻ
ചാരെയണഞ്ഞീടും
MANGLISH
Yeshuvilaay Njaan Kaanunnu