MALAYALAM
എനിക്കായ് ചിന്തി നിന്‍ രക്തം
ഇല്ലിതല്ലാതൊരു ന്യായം
ഇപ്പോഴും നിന്‍ വിളി ഓര്‍ത്തു
ദേവാട്ടിന്‍കുട്ടി! വരുന്നേന്‍
2
വിവിധ സംശയങ്ങളാല്‍
വിചാര പോരാട്ടങ്ങളാല്‍
വിപത്തില്‍ അകപ്പെട്ടു ഞാന്‍
ദേവാട്ടിന്‍കുട്ടി! വരുന്നേന്‍
3
ദാരിദ്രാരിഷ്ടന്‍ കുരുടന്‍
ധന സൗഖ്യങ്ങള്‍ കാഴ്ചയും
ദാനമായ് നിങ്കല്‍ ലഭിപ്പാന്‍
ദേവാട്ടിന്‍കുട്ടി! വരുന്നേന്‍
4
എന്നെ നീ കൈക്കൊണ്‍ടീടുമേ
എന്‍ പിഴ പോക്കി രക്ഷിക്കും
എന്നല്ലോ നിന്‍ വാഗ്ദത്തവും
ദേവാട്ടിന്‍കുട്ടി! വരുന്നേന്‍
5
അഗോചരമാം നിന്‍ സ്നേഹം
അഗാധ പ്രയാസം തീര്‍ത്തു
അയ്യോ നിന്‍റെ നിന്‍റേതാവാന്‍
ദേവാട്ടിന്‍കുട്ടി! വരുന്നേന്‍
6
ആസ്വൈര സ്നേഹത്തിന്‍ നീളം
ആഴം ഉയരം വീതിയും
ആരാഞ്ഞറിഞ്ഞങ്ങോര്‍ക്കുവാന്‍
ദേവാട്ടിന്‍കുട്ടി! വരുന്നേന്‍!
MANGLISH
1. Enikkai chinthi nin rektham
illithallaathoru nyaayam
ippozhum nin vili ortthu
devaattinkutti! varunnen
2. vividha samshayangalaal
vichaara poraattangalaal
vipatthil akappettu njaan
devaattinkutti! varunnen
3. daaridraarishtan kurutan
dhana saukhyangal kaazhchayum
daanamaayu ninkal labhippaan
devaattinkutti! varunnen
4. enne nee kykkonteetume
en pizha pokki rakshikkum
ennallo nin vaagdatthavum
devaattinkutti! varunnen
5. agocharamaam nin sneham
agaadha prayaasam theertthu
ayyo ninte nintethaavaan
devaattinkutti! varunnen
6. aasvyra snehatthin neelam
aazham uyaram veethiyum
aaraanjarinjangorkkuvaan
devaattinkutti! varunnen!