233. എൻ യേശു എൻ പ്രിയൻ – En yeshu en priyan enikkullon

Title

En yeshu en priyan enikkullon

AlbumMarthoma Kristheeya Keerthanangal
Lyricist
Catogory

എൻ യേശു എൻ പ്രിയൻ എനിക്കുള്ളോൻ നീ
നിൻ പേർക്കു വെടിയുന്നു പാപോല്ലാസം
എൻ കാരുണ്യ വീണ്ടെടുപ്പു രക്ഷ നീ

എപ്പോൾ സ്നേഹിച്ചോ ഞാൻ എപ്പോൾ സ്നേഹിച്ചോ
ഞാൻ എപ്പോൾ സ്നേഹിച്ചോ, ആയതിപ്പോൾ തന്നെ

ഞാൻ സ്നേഹിക്കുന്നു നീ മുൻ സ്നേഹിച്ചെന്നെ
എൻ മോചനം വാങ്ങി നീ കാൽവറിയിൽ
ഞാൻ സ്നേഹിക്കുന്നു മുൾമുടി ഏറ്റതാൽ;- എപ്പോൾ…

ഞാൻ സ്നേഹിക്കും ജീവമരണങ്ങളിൽ
ഞാൻ ജീവിക്കും നാൾ എന്നും വാഴ്ത്തും നിന്നെ
എൻ ഗാനം അന്ത്യവായു പോകുമ്പോഴും;- എപ്പോൾ…

അനന്ത പ്രമോദമോടെ സ്വർഗ്ഗത്തിൽ
വണങ്ങിക്കൊണ്ടാടും നിന്നെ എന്നേക്കും
ഞാൻ പാടീടും മിന്നും മുടി വച്ചങ്ങു;- എപ്പോൾ…