17. മന്നവനേ മഹോന്നതാ – Mannavane Mahonnathaa

Mannavane Mahonnathaa
Title

Mannavane Mahonnathaa

AlbumMarthoma Kristheeya Keerthanangal
Lyricistമൂത്താംപാക്കല്‍ കൊച്ചുകുഞ്ഞ്‌ ഉപദേശി
Catogoryശുശ്രൂഷാരംഭം

MALAYALAM

മന്നവനേ! മഹോന്നതാ നിന്നെ ഞങ്ങള്‍ വന്ദിക്കുന്നു
ഇദ്ധരയില്‍ നീയൊഴിഞ്ഞില്ലാരുമേ-ഞങ്ങള്‍-
ക്കാശ്രയമായ്‌ മേലിലും നീ മാത്രമേ

ദൈവദുതസൈന്യം നിന്നെ നമിക്കുന്നു പരിശുദ്ധാ!
ദോഷികളാം ഞങ്ങളിതിനെന്തുളളു- ഓര്‍ത്താല്‍
നിന്റെ നാമം .ചൊല്ലിടാനും പോരായേ

മഹാദേവാ! മക്കള്‍ ഞങ്ങള്‍-തിരുമുമ്പില്‍ വണങ്ങുന്നു
മാരിപോലീന്നനുഗ്രഹം നല്‍കണം-സര്‍വ്വ
ഖേദവും തീര്‍ത്തു നീ ഞങ്ങള്‍ക്കാകണം

നിന്നെപ്പോലോര്‍ ധനമില്ല നിന്നെപ്പോലോര്‍ സുഖമില്ല
എന്നെന്നേക്കും നിന്‍മുഖത്തില്‍ വാഴുവാന്‍-ദാസര്‍-
ക്കനുവാദം തന്നു മാര്‍വ്വില്‍ ചേര്‍ക്കണം

പൊന്നുനാഥാ! പൊന്നുനാഥാ! നിന്‍മുഖം കണ്ടാനന്ദിപ്പാന്‍
സ്വര്‍ഗ്ഗദേശത്തെന്നു വന്നുചേര്‍ന്നിടും-ലോക
സങ്കടങ്ങളൊഴിഞ്ഞങ്ങു വാഴുവാന്‍

ഭക്തന്മാരേ! രാപ്പകല്‍ നാം തിരുമുമ്പിലാരാധിപ്പാന്‍
എത്രവേഗം വാനരാജ്യേ പോയിടാം – സര്‍വ്വ
സമ്മോദവും ലഭിച്ചെന്നും പാര്‍ത്തീടാം

(മൂത്താംപാക്കല്‍ കൊച്ചുകുഞ്ഞ്‌ ഉപദേശി)

MANGLISH

Mannavane Mahonnathaa

1. mannavane! mahonnathaa ninne njangal‍ vandikkunnu
iddharayil‍ neeyozhinjallaarume-njangal‍-
kkaashrayamaayu melilum nee maathrame

2. dyvadootha synyam ninne namikkunnu parishuddhaa!
doshikalaam njangalathinnenthullu-or‍tthaal‍
ninte naamam chollitaanum poraaye

3. mahaadevaa! makkal‍ njangal‍-thirumumpil‍ vanangunnu
maaripolinnanugraham nal‍kanam-sar‍vva
khedavum theer‍tthu maar‍vvil‍ cher‍kkanam

4. ninneppolor‍ dhanamilla ninneppolor‍ sukhamilla
ennennekkum nin‍mukhatthil‍ vaa-zhuvaan‍-daasa-r‍
kkanuvaadam thannu maar‍vvil‍ cher‍kkanam

5. ponnunaathaa! ponnunaathaa! nin‍mukham kan‍taanandippaan‍
svasvar‍ggadeshatthennu vannucher‍nnitum-loka
sankatangalozhinjangu vaazhuvon‍

6. bhakthanmaare! raappakal‍ naam thirumumpaalaaraadhippaan‍
ethravegam vaanaraajye poyitaam- sar‍vva
sammodavum labhicchennum paar‍ttheetaam

Leave a Reply 0

Your email address will not be published. Required fields are marked *