295. എത്ര എത്ര ശ്രേഷ്ഠം സ്വർഗ്ഗസീയോൻ – Ethra ethra sreshdam svarggaseeyon

Song Title Ethra ethra sreshdam svarggaseeyon
Album Christian Devotional Song Lyrics
Artist

എത്ര എത്ര ശ്രേഷ്ഠം! സ്വർഗ്ഗസീയോൻ എത്ര എത്ര ശ്രേഷ്ഠം!
കർത്തൻ വാണീടും സിംഹാസനവും നല്ല
കീർത്തനങ്ങൾ പാടും ദൂതരിൻ വീണയും
സ്തോത്രഗീതങ്ങൾ പാടുന്നവർ നാദവും

പന്ത്രണ്ടു വാതിലുകൾ-ക്കടുത്തൊഴുകുന്നു പളുങ്കുനദി
മിന്നും നവരത്നം പോൽ വീഥിയെല്ലാം മിന്നിത്തിളങ്ങീടുന്നു
മുത്തുഗോപുരങ്ങൾ ശ്രേഷ്ഠമാകുംവണ്ണം ശുദ്ധ പൊന്നിൻ തെരുവീഥി മഹാചിത്രം
ചൊല്ലിക്കൂടാതുള്ള തേജസ്സുദിക്കുന്ന വല്ലഭൻ പട്ടണം നീ
കാണുംന്നേരം അല്ലലെല്ലാമൊഴിയും;-

ജീവനദി സ്വച്ഛമായ് ഒഴുകുന്നു സിംഹാസനത്തിൻ മുന്നിൽ
ജീവവൃക്ഷം തഴച്ചീരാറുവിധ ജീവഫലം തരുന്നു,
സ്വർഗ്ഗസീയോൻ തന്നിൽ സൂര്യചന്ദ്രൻമാരും
ശോഭയേറും നല്ല ദീപങ്ങളും വേണ്ട ദൈവതേജസ്സതിനെ പ്രകാശിപ്പിച്ചു
കുഞ്ഞാടതിൻ വിളക്ക് ദിവ്യകാന്തിയെങ്ങും വിളങ്ങീടുന്നു;-

ദൂതർ ചൂഴ്ന്ന് നിൽക്കെ ആസന്നത്തിൽ ദൈവമക്കളിരിക്കെ
ദൈവമക്കൾ നടുവിൽ തേജസ്സോടെ ദൈവകുഞ്ഞാടിരിക്കെ
ക്രോബർ സാറാഫിമാർ പത്രങ്ങളാൽ പറന്നത്യുതൻ മുൻ
അലങ്കാരമായ് സ്തുതി നിത്യം ചെയ്യുന്നതും ആയുള്ള
കാഴ്ച്ചകൾ എത്ര എത്ര ഇമ്പം മനോഹരം എത്ര എത്ര ശ്രേഷ്ഠം;-

ഹല്ലേലുയ്യാ ഗീതം പാടിയാടും ദൂതന്മാർ കോടാകോടി
വല്ലഭനെ സ്തുതിച്ചു വന്ദിച്ചീടും സാഫ്രഗണം വളരെ
ശുദ്ധൻ ശുദ്ധൻ പരിശുദ്ധൻ മാ കുഞ്ഞാടു നിത്യം
സ്തുതി തനിക്കെന്നുമാ ശബ്ദമായ് ഒത്തുപാടും ദൈവദൂതർ
കോടാകോടി കിന്നരനാദമോടും പലതരം ഗീതങ്ങൾ പാടീടുന്നു;-