Song Title | Ente jeevanam yeshuve |
Album | Christian Devotional Song Lyrics |
Artist | – |
എന്‍റെ ജീവനാമേശുവേ
നിന്‍റെ സ്വരമെൻ ചെവിയിൽ
ഇമ്പമോടെ വന്നടിച്ചീടുന്നു
ഞാൻ കേട്ടുനാഥാ
ക്ഷീണപാപിയേവായെന്നിൽ
ആശ്വസിക്കനീ സതതം
ക്ഷീണമുള്ള നിൻ തലയെന്മാർവ്വിൽ
ചാരി സുഖിക്കെ;- എന്‍റെ…
വന്നുകണ്ടു ശാന്തതയെ
യേശുവിന്‍റെ സ്നേഹമാർവ്വിൽ
എന്നെയുടുപ്പിച്ചു സന്തോഷത്താൽ
ദുഃഖങ്ങൾ മാറ്റി;- എന്‍റെ…
സർവ്വവും ഞാൻ ദാനമായി
നിർവ്യാജ്യം തരുന്നു പാപി
ജീവവെള്ളം നീ കുടിച്ചാനന്ദം
പ്രാപിച്ചീടുകെ;- എന്‍റെ…
ജീവനദിയിൽ നിന്നു ഞാൻ
മോദമോടെ പാനം ചെയ്തു
കേവലമെൻ ദാഹം ശമിച്ചിപ്പോൾ
ജീവിക്കുന്നു ഞാൻ;- എന്‍റെ…
കൂരിരുളാൽ മൂടിയോരീ
ലോകത്തിനു ഞാൻ വെളിച്ചം
പാരാതെ നീയെന്നെ നോക്കി നോക്കി
നിത്യം സുഖിക്ക ;- എന്‍റെ…
എന്‍റെ ജീവകാലമെല്ലാം
യേശുവെന്ന മെയ് വെളിച്ചം
കണ്ടു നടപ്പാൻ കൃപ നല്കേണം
ദേവാദിദേവാ;- എന്‍റെ…