409. എൻ ആശ യേശുവിൽ തന്നെ – En aasha yeshuvil thanne

Song Title En aasha yeshuvil thanne
Albums
Artist

എൻ ആശ യേശുവിൽ തന്നെ
തൻ നീതിരക്തത്തിൽ മാത്രം
ഞാൻ നമ്പില്ലാ മറ്റൊന്നിനെ
എൻ യേശു മാത്രം ശരണം

പാറയാം ക്രിസ്തുവിൻമേൽ നിൽപ്പോൻ
വെറും മണൽ മറ്റുള്ളേടം

കാർമേഘങ്ങൾ അന്ധകാരം
മറയ്ക്കുമ്പോൾ തിരുമുഖം
മാറാത്തതാം തൻ കൃപയിൽ
ഉറപ്പോടെൻ ആശ്രയമെ;- പാറ…

കല്ലോലജാലം പൊങ്ങട്ടെ
നല്ലാശ എന്ന നങ്കൂരം
ഇട്ടിട്ടുണ്ടു മറയ്ക്കുള്ളിൽ
ഒട്ടും ഭയപ്പെടുന്നില്ല;- പാറ…

തൻ രക്തം വാക്കുടമ്പടി
എൻ താങ്ങായുണ്ടു പ്രളയെ
എന്നാത്മനും താനേ തുണ
അന്യാശ്രയങ്ങൾ പോയാലും;- പാറ…

കാഹളത്തോടെ താൻ വന്നു
സിംഹാസനത്തിൽ ഇരിക്കെ
തൻ നീതിമാത്രം ധരിച്ചു
മുൻ നിൽക്കും ഞാൻ കുറ്റമെന്യേ;- പാറ…