246. എൻ രക്ഷകനാമെശുവേ എന്നെ – En rakshakanaam yeshuve enne daya

Song Title En rakshakanaam yeshuve enne daya
Album Christian Devotional Song Lyrics
Artist

എൻ രക്ഷകനാമെശുവേ എന്നെ ദയയോടു കാത്തു
എന്നെ ദൈവഭക്തിയിൽ വളർത്തി നന്നാക്കിടുക

പാപസമുദ്രത്തിലയ്യോ പാരിലുഴന്നിടുന്നയ്യോ
പാലകാ എൻ ചിത്തം ശുദ്ധമാക്കി പാലിച്ചീടുക

കന്മഷപരിഹാരാർത്ഥം ചിന്തിയ തിരുരക്തത്തിൽ
കാരുണ്യത്താൽ മനംകഴുകി ദേവാ ശുദ്ധീകരിക്ക!

നിന്നാലെ സൗജന്യമായി സമ്പാദിതമാം രക്ഷയിൽ
എന്നെയവകാശിയാക്കിക്കൊൾക കൃപാസ്വരൂപാ

വേദപ്രമാണത്തിൽനിന്നു വേഗം ഞാനത്ഭുതകാര്യം
സാദരം കാൺമാനെൻകൺകൾ നാഥാ! തുറക്കണമേ!

വ്യാജവഴിയിൽ നിന്നെന്നെ വേഗം നീയകറ്റി നിന്‍റെ
വേദപ്രമാണത്തെ കൃപയോടെ നൽകീടണമേ

മായയെ നോക്കാതവണ്ണം എന്‍റെ കൺകൾ നീ തിരിച്ചു
മഹൽ ഗുരോ നിൻ വഴിയിലെന്നെ നടത്തേണമേ

ഭൂലോകവാസം കഴിച്ചു സ്വർല്ലോകത്തെ ഞാൻ പ്രാപിച്ചു
കൊള്ളുവാൻ വേണ്ടുന്നതെല്ലാമെന്നെ കാണിക്കണമേ!