258. ദൈവമേയെത്രയഗാധമഹോ നിന്റെ – Daivameyethrayagaadhamaho Ninte

Daivameyethrayagaadhamaho Ninte
ScriptureRomans 11:33
Song’s ChordsSearch Chords on Chordify
Lyricistറവ. റ്റി. ജെ. ആൻഡ്രൂസ്
CategoryMarthoma Kristheeya Keerthanangal

Listen Song Daivameyethrayagaadhamaho Ninte

Daivameyethrayagaadhamaho Ninte (Song 258) is a hymn from the Marthoma Kristheeya Keerthanangal collection, translated into Malayalam by Rev. T. J. Andrews, that marvels at the unfathomable depth of God’s wisdom and judgments, echoing Romans 11:33. It sings of the Lord guiding heaven, earth and the deep alike with great wisdom for His own glory, of everything working together for the good of His beloved children, and of the sweetness hidden in bitter trials, and it closes with a prayer for the grace not to judge God’s mighty works hastily.

Malayalam Lyrics

1
ദൈവമേയെത്രയഗാധമഹോ നിന്റെ
ദിവ്യ വിചാരണകള്‍ ഓര്‍ക്കില്‍
എവ്വിധമതിലെദിവ്യരഹസ്യങ്ങള്‍
ചൊവ്വോടറിഞ്ഞിടുന്നു

2
വാനവും ഭൂമിയുമാഴവുമൊരു പോല്‍
വാണരുളുന്നു സദാ മഹാജ്ഞാനമോടവയെ നിന്മഹത്വത്തിനായ്
നീ നടത്തിടുന്നഹോ

3
നിന്‍ പ്രിയമക്കടെനന്മയിലേക്കായ്
അമ്പിയലും പരനേ എല്ലാം
ഇമ്പമോടൊന്നായ് വ്യാപരിച്ചീടുന്നു
തുമ്പമവര്‍ക്കു വൃഥാ

4
മൊട്ടിനു കൈപ്പുരുചിക്കിലുമായതു
പൊട്ടി വിടര്‍ന്നിടുമ്പോള്‍ അതു
കാട്ടുമതിന്‍മധുരാകൃതിയും തേനിന്‍
കട്ടയുമുണ്ടകമേ

5
ശിക്ഷയിലും ബഹുകഷ്ടത തന്നിലും
അക്ഷയനാം പരനേ നിന്റെ
രക്ഷയിന്‍ മാമധുരം രുചിക്കാമതു
നിശ്ചയമീയെനിക്കു

6
എന്തിനുപൊങ്ങിവരുന്നൊരുകാറിനാല്‍
ചിന്തതളര്‍ന്നിടുന്നു വരം
ചിന്തിടുമാറതു പൂര്‍ണ്ണമതോര്‍ത്താല്‍
സന്തോഷമേയെനിക്കു

7
എത്രകറുത്തൊരിരുട്ടിലുമീ ഞാന്‍
കര്‍ത്തനേ നിന്‍വലങ്കൈ കണ്ടെന്‍
അത്തലടക്കിമനോസുഖമെപ്പോഴും
എത്തിടാമേ പരനേ

8
മന്നനേനിന്നുടെ വന്‍ക്രിയയെ ഞാന്‍
ഒന്നിനെ കണ്ടുടനെ മഹാ
മന്ദനായി വിധിചെയ്യാതിരിപ്പാനായ്
തന്നീടേണം കൃപയെ

Manglish Lyrics

1
Daivameyethrayagaadhamaho Ninte
Divya Vichaaranakal Orkkil
Evvidhamathiledivyarahasyangal
Chovvodarinjidunnu

2
Vaanavum Bhoomiyumaazhavumoru Pol
Vaanarulunnu Sadaa Mahaajnaanamodavaye Ninmahathwathinaay
Nee Nadathidunnaho

3
Nin Priyamakkadenanmayilekkaay
Ambiyalum Parane Ellaam
Imbamodonnaay Vyaaparichcheedunnu
Thumbamavarkku Vruthaa

4
Mottinu Kaippuruchikkilumaayathu
Potti Vidarnnidumpol Athu
Kaattumathinmadhuraakruthiyum Thenin
Kattayumundakame

5
Shikshayilum Bahukashtatha Thannilum
Akshayanaam Parane Ninte
Rakshayin Maamadhuram Ruchikkaamathu
Nishchayameeyenikku

6
Enthinupongivarunnorukaarinaal
Chinthathalarnnidunnu Varam
Chinthidumaarathu Poornnamathorthaal
Santhoshameyenikku

7
Ethrakaruthorirutilumee Njaan
Karthane Ninvalankai Kanden
Atthaladakkimanosukhameppozhum
Etthidaame Parane

8
Mannaneninnude Vankriyaye Njaan
Onnine Kandudane Mahaa
Mandanaayi Vidhicheyyaathirippaanaay
Thanneedenam Krupaye

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page