MALAYALAM
അനുഗ്രഹത്തോടെ ഇപ്പോൾ അയക്ക
അടിയാരെ-യഹോവയെ
മനസ്സലിവുടയ മഹോന്നത പരനെ
വന്ദനം നിനക്കാമേൻ…
കരുണയിൻ ആസനത്തിൽ-നിന്നും
കൃപ അടിയങ്ങൾ മേൽ
വരണം എല്ലായ്പ്പോഴും ഇരിക്കണം
രാപ്പകൽ വന്ദനം നിനക്കാമേൻ…
തിരു സമാധാനവാക്യം-ദാസരിൽ
സ്ഥിരപ്പെടാൻ-അരുൾക ഇപ്പോൾ
അരുമ നിൻ വേദത്തെ അരുളിയ പരനെ
ഹല്ലേലുയ്യാ ആമേൻ…
MANGLISH
Anugrahathode ippol ayakka
atiyaare-yahovaye
manasalivutaya mahonnatha parane
vandanam ninakkaamen…
karunayin aasanatthil-ninnum
krupa atiyangal mel
varanam ellaayppozhum irikkanam
raappakal vandanam ninakkaamen…
thiru samaadhaanavaakyam-daasaril
sthirappetaan-arulka ippol
aruma nin vedatthe aruliya parane
halleluyyaa aamen…