313. മനസ്സോടെ ശാപ മരത്തില്‍ – Manasode shapa marathil

MALAYALAM

ബിഹാക്-തി-ഏകതാളം

1
മനസ്സോടെ ശാപ മരത്തില്‍ തൂങ്ങിയ-
മനുവേലേ! ദൈവജാതാ!
നിനക്കീ വേദന വരുത്തിവെച്ചതീ
-നീചന്‍ ഞാനയ്യോ! (2)
2
പരമനീതി എന്‍ ദുരിതത്താലെന്നെ-
അരിവാന്‍ നിന്നൊരുനേരം
പരമന്‍ നീ അതാല്‍ അരിയപ്പെട്ടിടാന്‍-ഇറങ്ങി വന്നല്ലോ! (2)
3
മലപോലെ ശാപം ജ്വലിച്ചിറങ്ങിയ
നിലത്തിന്‍ പാതകം മൂലം
അലിഞ്ഞു നീ ശാപം തലയില്‍
കൊണ്‍ടീടാന്‍വലിമ വിട്ടല്ലോ! (2)
4
നന്ദികെട്ട ഈ നരരെ നരകജ്വാലയില്‍
നിന്നു നേടാന്‍
മന്നവ! തിരു-പൊന്‍കുരുതി നീചിന്തി
നിന്നല്ലോ! (2)
5
ദൈവകോപത്തിന്‍ ദര്‍ശനം വിട്ടുപാപി
ഞാനൊളിച്ചീടാന്‍
സര്‍വ്വ ലോകത്തിന്‍ നായകാ നിന്‍ വി-
ലാവും വിണ്‍ടല്ലോ! (2)
6
മരിച്ചവര്‍ക്കമൃതായ് നിന്‍ ദേഹത്തെ-
നുറുക്കിയോ ജീവനാഥാ
മുറിഞ്ഞുടഞ്ഞ നിന്‍ തിരുമെയ്യിന്‍
രക്തംചൊരിഞ്ഞല്ലോ! പാരില്‍ (2)
7
അരിഷ്ട പാപി നിന്‍ തിരുപുണ്യങ്ങളില്‍
ശരണം വച്ചുവന്നയ്യോ!
തിരു പ്രതിമയാക്കഗതിയെ കൃപനിറഞ്ഞ
കര്‍ത്താവേ! (2)

(മോശവത്സലം)

MANGLISH

1
manasode shapa marathil thoongiya-
manuvele! Dyvajaathaa!
Ninakkee vedana varutthivecchathee
-neechanu njaanayyo! (2)
2
paramaneethi enu durithatthaalenne-
arivaanu ninnoruneram
paramanu nee athaalu ariyappettitaan-irangi vannallo! (2)
3
malapole shaapam jvalicchirangiya
nilatthinu paathakam moolam
alinju nee shaapam thalayilu
kondeetaanvalima vittallo! (2)
4
nandiketta ee narare narakajvaalayilu
ninnu netaanu
mannava! Thiru-ponkuruthi neechinthi
ninnallo! (2)
5
dyvakopatthinu darshanam vittupaapi
njaanoliccheetaanu
sarvva lokatthinu naayakaa ninu vi-
laavum vindallo! (2)
6
maricchavarkkamruthaayu ninu dehatthe-
nurukkiyo jeevanaathaa
murinjutanja ninu thirumeyyinu
rakthamchorinjallo! Paarilu (2)
7
arishta paapi ninu thirupunyangalilu
sharanam vacchuvannayyo!
Thiru prathimayaakkagathiye krupaniranja
kartthaave! (2)

manasode shapa marathil

Leave a Reply 0

Your email address will not be published. Required fields are marked *