132. മറുദിവസം മറിയമകന്‍ – Maru Divasam Mariya Makan

| Scripture | John 12:13 |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Lyricist | യുസ്തുസ് യൗസേഫ് |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Maru Divasam Mariya Makan
Maru Divasam Mariya Makan (Song 132) is a Palm Sunday hymn from the Marthoma Kristheeya Keerthanangal by Yusthus Yousef, echoing the crowd’s welcome of the King of Israel with palm branches in John 12:13.
Malayalam Lyrics
മറുദിവസം മറിയമകൻ യെരുശലേമിൽ
വരുന്ടെന്നു
അറിഞ്ഞു ബഹു ജനമവനെ എതിരേൽപ്പാൻ
പുറപ്പെട്ടുപോയ്
2
ഈത്തപ്പനകുരുത്തോലകള്‍ ചേർത്തു കൈയിൽ
എതിരേറ്റു
ചീത്ത മോദം പൂണ്‍ടവനെ വാഴ്ത്തി മഹാനന്ദത്തോടെ
3
മന്നവനാം ദീവീദിൻറെ നന്ദനനു ഹോശിയാന്നാ!
ഉന്നതങ്ഗളിൽ ഹോശാന്നാ എന്നട്ടഹാസിച്ചു ചൊല്ലി
4
കർത്താവിൻറെ തിരുനാമത്തിൽ വരുമിസ്രായേലിൻ
രാജാവു
വാഴ്ത്തപ്പെട്ടോ നാകയെന്നു ആർത്തവർ
കീർത്തിച്ചീടിനാർ
5
കഴുതകുട്ടി കണ്‍ടിട്ടേശു കയറിയതിൻമേലിരുന്നു
അരുതു ഭയം നിനക്കേതും പരമസീയോൻ
മലമകളേ!
6
കണ്‍ടാലും നിൻമഹിപൻ കഴുതക്കുട്ടിപ്പുറത്തു കേറി-
ക്കൊണ്ടുവരുന്നെന്നെഴുതിട്ടുണ്ടതുപോൽ
നിവൃത്തിവന്നു.
7
പരമനോടു കൂടെ വന്ന പുരുഷാരം മുന്നടന്നു
മരിച്ചവരിൽ നിന്നവൻലാസറിനെ നാലാം
ദിനമുണർത്തി
8
എന്നു സാക്ഷി പകർന്തിരുന്നാ-രെന്നതു
കേട്ടുടൻ ജനങ്ങള്
വന്നു മഹാനന്ദത്തോടു മന്നവനെ എതിരേറ്റു
9
അരിശം പൂണ്‍ടു പരീശർ തമ്മിൽ പറഞ്ഞു
നമുക്കൊരു ഫലവും
വരുന്നില്ലെന്നു കണ്‍ടോ ലോകം അവനോടിതാ
ചേർന്നു പോയി!
10
അഴകിയൊരു മണവാളനേ കഴലിണയെ കരുതിവന്ന
അഴുകിനാറുമിപ്പുഴുതിയാളെ കഴുകി നിൻറെ
കാന്തയാക്ക!
(യുസ്തുസ് യൗസേഫ്)
Manglish Lyrics
maru divasam mariya makan
Yerushalemil varunnundennu
Arinju bahujanamavane
Ethirelppaan purappettu poy
2
Eethappana kurutholakal
Cherthu kayyil ethirettu
Cheerthaamodam poondavane
Vaazhthi mahaa aanandathode
3
Mannavanaam daaveedinte
Nandananu hoshannaa
Unnathangalil hoshanna
Ennattahasichu cholli
4
Karthaavinte thirunaamathil
Varumishrayelin mahaaraajaa
Vaazhthappettonaakayennu
Aarthavar keerthicheedinaar
5
Kazhuthkutti kanditteshu
Kayariathinelirunnu
Aruthu bhayam ninakethum
Parama seeyon malamakkale
6
Kandaalum ninmahipan
Kazhuthakuttipurathu kayari
Kondoru varunnennezhuthittundupol nivarthivannu
7
Paramanodu koode vanna
Purushaaram mun nadannu
Marichavaril ninnavan laasarine naalam dhinamunarthi
8
Ennu saakshipakarnnirunnarennathu
Kettudan janangal
Vannu mahaanandhathode mannavane ethirettu
9
Arisham poondu pareeshar thammil paranju
namukkoru phalavum
varunnillennu kando lokam avanodithaa chernnupoyi!
10
Azhakiyoru manavaalane! Kazhalinaye karuthivanna
Azhukinaarumippuzhuthiyaale kazhuki ninte kaanthayaakka!