221. മുറിവേറ്റ കുഞ്ഞാടേ നിന് രുധിരമൊഴുകുന്നൊരു – Murivetta Kunjaade Nin Rudhiramozhukunnoru

| Scripture | 1 John 1:7 |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Lyricist | റവ. റ്റി. കോശി |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Murivetta Kunjaade Nin Rudhiramozhukunnoru
Murivetta Kunjaade Nin Rudhiramozhukunnoru (Song 221) is a hymn from the Marthoma Kristheeya Keerthanangal collection, penned by Rev. T. Koshy, in which the believer calls on Christ, the wounded Lamb, to wash away every stain of sin in the fountain of His flowing blood. Echoing 1 John 1:7’s promise that the blood of Jesus purifies us from all sin, it asks for strength for one who keeps falling through weakness, and for the heart to be sealed so that none but Christ may enter it. It ends with the assurance that life, comfort and strength will be gained by all who dwell in His bosom forever.
Malayalam Lyrics
1
മുറിവേറ്റ കുഞ്ഞാടേ നിന് രുധിരമൊഴുകുന്നൊരു
ഉറവയതില് നീയെന്നെ കഴുകേണമേ
പാപക്കറയെ നീക്കാന്‍ തുറന്ന ഉറവയിലെന്
പാപമഖിലം പോക്കി കഴുകേണമേ
2
നിന് മുറിവില്‍ മറഞ്ഞു പാര്ക്കിലെന് വേദനകള്‍
നീങ്ങി സുഖമാകും നീ കഴുകേണമേ
കൂടെക്കൂടെ പാപത്താല്‍ വീഴുന്നു ക്ഷീണതയാല്‍
പാടുപെടുന്നു ശക്തി നല്കേണമേ
3
ശക്തനാകും കര്‍ത്തനേ നീയെന്നുള്ളില്‍ വന്നെന്റെ
ശക്തിഹീനത നീക്കി വാണിടുക
അടവാക്കെന്നുള്ളമതില് വേറാരും നീയെന്നിയേ
കടക്കാതാക്കി നീ മുദ്ര പതിക്കേണമേ
4
നിന്നുടെ സ്നേഹവടു എന്മേല് പതിഞ്ഞതങ്ങു
നന്നായ് വിളങ്ങുവാന്‍ നീ തുണയ്ക്കേണമേ
ജീവന് സുഖം ബലവും നന്നായ് ലഭിക്കുമെ നിന്
മാര്‍വില്‍ വാസം ചെയ്യുന്നോര്ക്കെന്നേക്കുമേ
Manglish Lyrics
1
Murivetta Kunjaade Nin Rudhiramozhukunnoru
Uravayathil Neeyenne Kazhukename
Paapakkaraye Neekkaan Thuranna Uravayilen
Paapamakhilam Pokki Kazhukename
2
Nin Murivil Maranju Paarkkilen Vedanakal
Neengi Sukhamaakum Nee Kazhukename
Koodekkoode Paapathaal Veezhunnu Ksheenathayaal
Paadupedunnu Shakthi Nalkename
3
Shakthanaakum Karthane Neeyennullil Vannente
Shakthiheenatha Neekki Vaaniduka
Adavaakkennullamathil Veraarum Neeyenniye
Kadakkaathaakki Nee Mudra Pathikkename
4
Ninnude Snehavadu Enmel Pathinjathangu
Nannaay Vilanguvaan Nee Thunaykkename
Jeevan Sukham Balavum Nannaay Labhikkume Nin
Maarvil Vaasam Cheyyunnorkkennekkume