ശ്രീയേശുദേവാ! സ്തുതി നിനക്കു – അതി-
പ്രീതിയോടനുദിനം ചെയ്തീടുവേന്‍
ചരണങ്ങള്‍
1
നിത്യവും ദൂതഗണാദികളാല് ബഹു
ഭക്തിപൂര്‍വ്വം സ്തുതിലഭിച്ചിടുന്ന- ശീയേശു
2
മാനവവേഷം വന്നുധരിച്ചു അപ-
മാനം എനിക്കായി സഹിച്ചവനാം- ശീയേശു
3
എന്‍ ദുരിതം നിമിത്തംനിന്തിരുനിണം
ചിന്തി വന്‍ദുരിതം ഏറ്റവനാം ശീയേശു
4
മൃത്യുവെ ജയിച്ചതിഘോഷത്തോടെ-സ്വര്‍ഗ്ഗെ
ശക്തിയോടകംപുക്കു വസിച്ചീടുന്ന – ശീയേശു
5
അന്നവസ്ത്രാദികള്‍ നല്കി എന്നും-എന്നെ
നന്നേസൂക്ഷിച്ചു-പരിപാലിക്കുന്ന- ശീയേശു
6
രക്ഷകാ! തിരുനാമംകീര്ത്തിച്ചിടാന്-എന്മേല്
പക്ഷമോടരുളുക ആശിസ്സുകള്‍- ശീയേശു
(ദാവീദ് ഇസ്ഹാക്ക്)