277. ഒന്നേ ഉള്ളെനിക്കാനന്ദമുലകിൽ – Onne ullenikananda mulakil

MALAYALAM

ഒന്നേയുള്ളെനിക്കാനന്ദമുലകില്‍
യേശുവിന്‍ സന്നിധിയണയുവതേ
അന്നേരം മമ മാനസ ഖേദം
ഒന്നായകലും വെയിലില്‍ ഹിമം
പോല്‍-ഒന്നേ

മാനം ധനമീ മന്നിന്‍ മഹിമക-
ളൊന്നും ശാന്തിയെ നല്‍കാതെ
ദാഹം പെരുകും തണ്ണീരൊഴികെ
ലോകം വേറെ തരികില്ലറിക-ഒന്നേ

നീര്‍ത്തോടുകളില്‍ മാനേപ്പോലെന്‍
മാനസമീശനില്‍ സുഖം തേടി
വറ്റാ ജീവജലത്തിന്‍ നദിയെന്‍
വറുമൈയകറ്റി നിര്‍വൃതിയരുളി-
ഒന്നേ

തന്‍ ബലിവേദിയില്‍ കുരികിലുംമീ
വീടും കൂടുംകണ്ടതുപോല്‍ (വലും
എന്‍ബലമാംസര്‍വേശ്വരനില്‍ഞാന്‍
സാനന്ദമഭയം തേടും സതതം– ഒന്നേ

കണ്ണീര്‍താഴ്വരയുണ്ടെനിക്കനവധി
മന്നില്‍ ജീവിതപാതയതില്‍
എന്നാലും ഭയമെന്തിനെന്നരികില്‍
നന്നായവന്‍കൃപമഴ പോല്‍ ചൊരി
കില്‍– ഒന്നേ

(എം. ഈ. ചെറിയാന്‍)

MANGLISH

Onne ullenikananda mulakil
yeshuvinu sannidhiyanayuvathe
anneram mama maanasa khedam
onnaayakalum veyililu himam
pol-onne

maanam dhanamee manninu mahimaka-
lonnum shaanthiye nalkaathe
daaham perukum thanneerozhike
lokam vere tharikillarika-onne

neertthotukalilu maaneppolenu
maanasameeshanilu sukham theti
vattaa jeevajalatthinu nadiyenu
varumyyakatti nirvruthiyaruli-
onne

thanu balivediyilu kurikilummee
veetum kootumkandathupolu (valum
enbalamaamsarveshvaranilnjaanu
saanandamabhayam thetum sathatham– onne

kanneerthaazhvarayundenikkanavadhi
mannilu jeevithapaathayathilu
ennaalum bhayamenthinennarikilu
nannaayavankrupamazha polu chori
kil– onne

Leave a Reply 0

Your email address will not be published. Required fields are marked *