275. അനുഗ്രഹത്തിൻ അധിപതിയെ – Anugrahathin adhipathiye

MALAYALAM

അനുഗ്രഹത്തിൻ അധിപതിയെഅനന്ത കൃപാ പെരും നദിയേ
അനുദിനം നിന്‍ പദം ഗതിയേഅടിയനു നിന്‍ കൃപ മതിയേ

2

വന്‍ വിനകള്‍ വന്നിടുകില്‍വലയുകയില്ലെന്‍ ഹൃദയം
വല്ലഭന്‍ നീയെന്നഭയംവന്നിടുമോ പിന്നെ ഭയം  –

3

തന്നുയിരെ പാപികള്‍ക്കായ്തന്നവനാം നീയിനിയും
തള്ളിടുമോയേഴയെന്നെതീരുമോ നിന്‍ സ്നേഹമെന്നില്‍ –

4

തിരുക്കരങ്ങള്‍ തരുന്ന നല്ലശിക്ഷയില്‍ ഞാന്‍ പതറുകില്ല
മക്കളെങ്കില്‍ ശാസനകള്‍സ്നേഹത്തിന്‍ പ്രകാശനങ്ങള്‍ –

5

പാരിടമാം പാഴ്മണലില്‍പാര്‍ത്തിടും ഞാന്‍ നിന്‍ തണലില്‍
മരണദിനം വരുമളവില്‍മറഞ്ഞിടും ഞാന്‍ നിന്‍ മാര്‍വ്വിടത്തില്‍ –

MANGLISH

Anugrahathin adhipathiye ananda krupa perum nadiye
Anudinam Nin padam gethiye adiyanu Nin krupa mathiye

2

Van vinakal vanneedukil valayukayillen hridayam
Vallabhan Nee ennabhayam vanneedumo pinne bhayam

3

Thannuyire papikalkai thannavanam Nee iniyum
Thalleedumo ezha enne theerumo Nin snehamennil

4

Thiru karangal tharunna nalla sikshayil njan patharukilla
Makkalenkil sasanakal snehathin prekasanangal

5

Paridamam pazh manalil parthidum njan Nin thanalil
Marana dinam varumalavil maranjidum njan Nin marvidathi

Leave a Reply 0

Your email address will not be published. Required fields are marked *