445. ഇന്നു നീ ഒരിക്കൽകൂടി ദൈവവിളി – Innu Nee Orikkalkudi

Song Title Innu Nee Orikkalkudi
Album
Artist

ഇന്നു നീ ഒരിക്കൽ കൂടി ദൈവവിളി കേട്ടല്ലോ
രക്ഷിതാവു സ്നേഹത്തോടെ കാത്തിരിക്കുന്നുണ്ടല്ലോ

ഇന്നു തന്നെ യേശു നിന്നെ രക്ഷിപ്പാനായ് കാക്കുന്നു
ഭയം വേണ്ടാ ശങ്കിക്കേണ്ടാ വാ അവങ്കൽ നീ ഇന്ന്

എത്രനാൾ വൃഥാവായ് ഓടി മനുഷ്യാ നിൻ ജീവിതം
ലോകത്തിന്‍റെ ഇമ്പം തേടി പാഴിലാക്കി ഈവിധം;-

കൈക്കൊള്ളാതെ തള്ളുമെന്നു ഒട്ടും വേണ്ടാ സംശയം
രക്ഷിതാവു നിന്നെയിന്നു സ്വന്തമാക്കി തീർത്തിടും;-