287. എപ്പോഴും ഞാൻ സന്തോ – Eppozhum njan santhoshikkum

Song Title Eppozhum njan santhoshikkum
Album
Artist

എപ്പോഴും ഞാൻ സന്തോഷിക്കും എൻ യേശു എന്‍റെ ഗാനം
എല്ലാടവും ആഘോഷിക്കും എൻ രക്ഷകന്‍റെ ദാനം

യേശുവേ നീ സ്വർഗ്ഗത്തിൽ എന്‍റെ നാമം എഴുതി
ആരും എടുക്കാത്ത ഈ ഭാഗ്യം എൻ സന്തോഷം

നിൻ രാജ്യത്തിനൊരന്യനായ് ഭൂമിയിൽ ഞാൻ ഉഴന്നു
നീ വന്നതാലെ ധന്യനായ് പ്രവേശനം നീ തന്നു;-

മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വർഗ്ഗവാതിൽ
സ്വർഗ്ഗ‍ീയ ഗീതങ്ങൾ ഇതാ ധ്വനിക്കുന്നെന്‍റെ കാതിൽ;-

ഈ ലോകത്തിൻ ഓർ മാനവും എനിക്കില്ലെങ്കിലെന്ത്
സ്വർഗ്ഗ‍ീയ പേരും സ്ഥാനവും തരും എൻ ദിവ്യബന്ധു;-

എൻ നാമം മായ്ച്ചുകളവാൻ-പിശാചിനാൽ അസാദ്ധ്യം
എൻ യേശു ശക്തൻകാക്കും താൻ-തൻ രക്തത്തിൻ സമ്പാദ്യം;-

മൃത്യുവിൻ നാൾ സമീപിച്ചതാൽ-ഇങ്ങില്ല ക്ലേശം താപം
എൻ ജീവൻ ക്രിസ്തൻ ആകയാൽ മരിക്കയാലും ലാഭം;-

തൻ ന്യായതിർപ്പുകേൾക്കുമ്പോൾ-അനേകർ ഭ്രമിച്ചിടും
എനിക്കോ യേശുരാജൻ ചൊൽ-നിത്യാനന്ദം നൽകീടും;-

സന്തോഷമെ സന്തോഷമെ-എൻ ദൈവത്തിനു സ്തോത്രം
എൻ ജീവനാം എൻ യേശുവെ നീയും സ്തുതിക്കു പാത്രം;-