Song Title | Enthathishayame daivathin sneham ethra |
Album | Christian Devotional Song Lyrics |
Artist | – |
എന്തതിശയമേ ദൈവത്തിൻ സ്നേഹം
എത്ര മനോഹരമേ! അതു
ചിന്തയിലടങ്ങാ സിന്ധുസമാനമായ്
സന്തതം കാണുന്നു ഞാൻ
ദൈവമേ നിൻമഹാസ്നേഹമിതിൻ വിധം
ആർക്കു ഗ്രഹിച്ചറിയാം എനി-
ക്കാവതില്ലേയതിൻ ആഴമളന്നിടാൻ എത്ര ബഹുലമതു;-
ആയിരമായിരം നാവുളാലതു
വർണ്ണിപ്പതിന്നെളുതോ പതി-
നായിരത്തിങ്കലൊരംശം ചൊല്ലിടുവാൻ പാരിലസാദ്ധ്യമഹോ;-
മോദമെഴും തിരുമാർവ്വിലുല്ലാസമായ്
സന്തതം ചേർന്നിരുന്ന ഏക-
ജാതനാമേശുവെ പാതകർക്കായ് തന്ന സ്നേഹമതിശയമേ;-
പാപത്താൽ നിന്നെ ഞാൻ ഖേദിപ്പിച്ചുള്ളൊരു
കാലത്തിലും ദയവായ് സ്നേഹ
വാപിയേ നീയെന്നെ സ്നേഹിച്ചതോർത്തെന്നിൽ
ആശ്ചര്യമേറിടുന്നു;-
ജീവിതത്തിൽ പല വീഴ്ചകൾ വന്നിട്ടും
ഒട്ടും നിഷേധിക്കാതെ എന്നെ
കേവലം സ്നേഹിച്ചു പാലിച്ചിടും തവ
സ്നേഹമതുല്യമഹോ;-