389. എന്നു നീ വന്നീടുമെന്‍റെ – Ennu nee vannidum ente priya

Song Title Ennu nee vannidum ente priya thava
Album Christian Devotional Song Lyrics
Artist

എന്നു നീ വന്നീടുമെന്‍റെ പ്രിയാ തവ
പൊൻമുഖം ഞാനൊന്നു കണ്ടീടുവാൻ
എത്രകാലം ഞങ്ങൾ കാത്തിരുന്നീടണം
യാത്രയും പാർത്തുകൊണ്ടീമരുവിൻ മദ്ധ്യേ

ഈശനാമൂലനങ്ങൂറ്റമടിക്കുന്ന-
ക്ലേശസമുദ്രമാണീയുലകം
ആശയോടെ ഞങ്ങൾ നിൻമുഖത്തെ നോക്കി
ക്ലേശമെല്ലാം മറന്നോടിടുന്നേ പ്രിയാ;- എന്നു

ഈ ലോകസൂര്യന്‍റെ ഘോരകിരണങ്ങൾ-
മാലേ-കിടന്നതു കാണുന്നില്ലേ
പാലകൻ നീയല്ലാതുണ്ടോയിഹേ ഞങ്ങൾ
ക്കേലോഹിം നീയെന്തു താമസിച്ചീടുന്നു;- എന്നു

എണ്ണമില്ലാതുള്ള വൈഷമ്യമേടുകൾ-
കണ്ണീരൊലിപ്പിച്ചു നിന്‍റെ വൃതർ
ചാടിക്കടക്കുന്ന കാഴ്ച നീ കണ്ടിട്ടു
ആടലേതുമില്ലേ ദേവകുമാരകാ;- എന്നു

മേഘാരൂഢനായി നാകലോകെനിന്നു
ആദിത്യ കാന്തിയതും കൂടവേ
കാഹളനാദവും മിന്നലുമാർപ്പുമായ്
ശീഘ്രം വന്നീടുമെന്നങ്ങുര ചെയ്തോനെ;- എന്നു

മാർവ്വിലേറ്റിയെന്നെയാശ്വസിപ്പിക്കുവാൻ
കാൽവറിക്കുന്നിലങ്ങേറിയോനേ
പൊൻമുടിയെന്നെ ധരിപ്പിക്കുവാനൊരു
മുൾമുടിയേറ്റയ്യോ കഷ്ടം സഹിച്ചോനെ;- എന്നു

മൃത്യുവിൽ നിന്നെന്നെ വീണ്ടെടുത്തീടുവാൻ
ദൈവക്രോധാഗ്നിയിൽ വെന്തെരിഞ്ഞ
സ്നേഹസ്വരൂപനാം പ്രാണനാഥാ നിന്‍റെ
മണിയറതന്നിലങ്ങെന്നേയും ചേർത്തിടാൻ;- എന്നു

Leave a Reply 0

Your email address will not be published. Required fields are marked *