Song Title | Engum pukazthuvin suvishesham |
Album | – |
Artist | – |
എങ്ങും പുകഴ്ത്തുവിൻ സുവിശേഷം ഹാ
മംഗള ജയ ജയ സന്ദേശം
നരഭോജികളെ നരസ്നേഹികളാമുത്തമ സോദരരാക്കും
വിമല മനോഹര സുവിശേഷം ഹാ!
അജ്ഞാനാന്ധതയാകെയകറ്റും വിജ്ഞാനക്കതിർ വീശും
വേദാന്തപ്പൊരുൾ സുവിശേഷം ഹാ!
ഭീകര സമരസമാകുലമാകും ഭൂമിയിൽ ഭീതിയെ നീക്കും
ശാന്തി സന്ദായക സുവിശേഷം ഹാ!
വിമലജനേശുവിൽ വിശ്വസിച്ചിടുകിൽ വിടുതലനാമയമരുളും
വിജയധ്വനിയീ സുവിശേഷം ഹാ!
കൃപയാലേതൊരു പാതകനെയും പാവന ശോഭിതനാക്കും
പാപനിവാരണ സുവിശേഷം ഹാ!
നശിക്കും ലൗകിക ജനത്തിനു ഹീനം, നമുക്കോ ദൈവികജ്ഞാനം
കുരിശിൻ വചനം സുവിശേഷം ഹാ!