186. എൻ ജീവൻ ഞാൻ – En jeevan njaan thannu en

Song Title En jeevan njaan thannu en raktham
Album Christian Devotional Song Lyrics
Artist

എൻ ജീവൻ ഞാൻ തന്നു എൻ രക്തം ചൊരിഞ്ഞു
നിന്നെ വീണ്ടെടുപ്പാൻ നീ എന്നും ജീവിപ്പാൻ

എൻ-ജീവൻ ഞാൻ തന്നു എന്തു തന്നെനിക്ക്?

ദീർഘകാലം പോക്കി ദുഃഖം കഷ്ടങ്ങളിൽ
ആനന്ദമോക്ഷത്തിന്നു അർഹനായ് തീരാൻ നീ
എത്ര ശ്രമിച്ചു ഞാൻ എന്തു ചെയ്തതെനിക്കായ്?;-

വിട്ടെൻ പിതൃഗൃഹം തേജസ്സോത്താസനം
ധാത്രിയിൽ അലഞ്ഞു ദുഃഖിച്ചും തനിച്ചും
എല്ലാം നിൻ പേർക്കല്ലൊ, എന്തു ചെയ്തതെനിക്കായ്;-

പാടെന്തു ഞാൻ പെട്ടു പാതകർ കയ്യാലെ
നാവാൽ അവർണ്ണ്യമാം നാശം ഒഴിഞ്ഞിതേ
പാടേറെ ഞാൻ പെട്ടു പാപീ എന്തേറ്റു നീ?;-

സ്വർഗ്ഗത്തിൽ നിന്നു ഞാൻ സൗജന്യരക്ഷയും
സ്നേഹം മോചനവും സർവ്വ വരങ്ങളും
കൊണ്ടു വന്നില്ലയോ കൊണ്ടുവന്നെന്തു നീ!;-

നിന്നായുസ്സെനിക്കായ് നീ-പ്രതിഷ്ഠിക്കിന്നേ
ലോകവും വെറുക്ക മോദിക്ക താപത്തിൽ
സർവ്വവും വെറുത്തു രക്ഷകൻ കൂടെ വാ!;-

Leave a Reply 0

Your email address will not be published. Required fields are marked *