371. ഉയർത്തിടും ഞാനെന്റെ കൺകൾ – Uyarthidum Njaanente Kankal

| Scripture | Psalm 121:1-2 |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Lyricist | കെ.വി.ഡേവിഡ് |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Uyarthidum Njaanente Kankal
Uyarthidum Njaanente Kankal (Song 371) is a hymn from the Marthoma Kristheeya Keerthanangal collection, penned by K.V. David. Echoing Psalm 121:1-2, the singer lifts his eyes to the mighty hills and finds his help in Jehovah, who reigns over heaven and earth. The watchman of Israel, who never slumbers, is his own keeper, taking away his fear of the enemy and leading him on the paths of righteousness. The later verses picture heavenly Zion, where the heavenly host sings, and the joy of seeing the gate of the shining city ahead, with the assurance of reaching that blessed land and dwelling there, singing Hallelujah.
Malayalam Lyrics
Pallavi
ഉയർത്തിടും ഞാനെന്റെ കൺകൾ
തുണയരുളും വൻഗിരിയിൽ
Anupallavi
എൻസഹായം വാനം ഭൂമി
അഖിലം വാഴും യഹോവയിൽ ഉയർത്തിടും
1
ഇസ്രായേലിൻ കാവൽക്കാരൻ
നിദ്രഭാരം തൂങ്ങുന്നില്ല
യഹോവ എൻ പാലകൻ താൻ
ഇല്ലെനിക്കു ഖേദമൊട്ടും ഉയർത്തിടും
2
ശത്രു ഭീതി നീക്കി എന്നെ
മാത്ര തോറും കാത്തീടുന്നു
നീതിയിൻ സൽ പാഥകളിൽ
നിത്യവും നടത്തീടുന്നു ഉയർത്തിടും
3
ശോഭയേറും സ്വർപുരിയിൻ
തീരമതിൽ ചേർന്നിടുന്നു
ശോഭിത പുരത്തിൻ വാതിലെൻ
മുൻപിൽ ഞാൻ കണ്ടിടുന്നു ഉയർത്തിടും
4
വാനസേന ഗാനം പാടി
വാണിടുന്ന സ്വർഗ്ഗ സീയോൻ
ധ്യാനിച്ചീടും നേരമെന്റെ
മാനസം മോദിച്ചീടുന്നു ഒയർത്തിടാം
5
ഹല്ലേലുയ്യാ ഹല്ലെലുയ്യാ
ചേർന്നിടും ഞാൻ ഭാഗ്യദേശേ
ഹല്ലേലുയ്യാ പാടി സർവ്വ
കാലവും ഞാൻ വാണീടുവാൻ ഉയർത്തിടും
Manglish Lyrics
Pallavi
Uyarthidum njaanente kankal
Thunayarulum vangiriyil
Anupallavi
Ensahaayam vaanam bhoomi
Akhilam vaazhum yahovayil Uyarthidum
1
Israayelin kaavalkkaaran
Nidrabhaaram thoongunnilla
Yahova en paalakan thaan
Illenikku khedamottum Uyarthidum
2
Shathru bheethi neekki enne
Maathra thorum kaattheedunnu
Neethiyin sal paathakalil
Nithyavum nadaththeedunnu Uyarthidum
3
Shobhayerum swarpuriyin
Theeramathil chernnidunnu
Shobhitha puraththin vaathilen
Munpil njaan kandidunnu Uyarthidum
4
Vaanasena gaanam paadi
Vaanidunna swargga seeyon
Dhyaanicheedum neramente
Maanasam modicheedunnu Oyarthidaam
5
Halleluyyaa halleluyyaa
Chernnidum njaan bhaagyadheshe
Halleluyyaa paadi sarvva
Kaalavum njaan vaaneeduvaan Uyarthidum