247. നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യസമ്പത്തേശുവേ – Neeyallo Njangalkkulla Divyasampaththeshuve

| Scripture | Psalm 73:25 |
| Song’s Chords | Chordify |
| Lyricist | പി.വി.തൊമ്മി |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song Neeyallo Njangalkkulla Divyasampaththeshuve
Neeyallo Njangalkkulla Divyasampaththeshuve (Song 247) is a hymn from the Marthoma Kristheeya Keerthanangal collection, penned by P. V. Thommi, that calls Jesus the believers’ divine treasure and their only refuge on earth, echoing Psalm 73:25. Each verse recalls what He has done: coming to earth to bear their sins, climbing Calvary to die for them, providing day by day and promising to be with them always, giving victory over the enemy’s fiery darts, pleading for them at the Father’s right hand, and remaining theirs even if everything is lost and the world reviles them, for the words of eternal life are in Him alone.
Malayalam Lyrics
Pallavi
നീയല്ലോ ഞങ്ങള്‍ക്കുള്ള
ദിവ്യസമ്പത്തേശുവേ
നീയല്ലാതില്ല ഭൂവില്‍
ആശ്രയിപ്പാനാരുമേ
1
നീയല്ലോ ഞങ്ങള്‍ക്കായി
മന്നിടത്തില്‍ വന്നതും
നീചരാം ഞങ്ങളുടെ
പാപമെല്ലാമേറ്റതും നീയ
2
കാല്‍വറി മലമുകളേറി നീ ഞങ്ങള്‍ക്കായ്
കാല് കരം ചേര്‍ന്നു തൂങ്ങി
മരിച്ചുയിരേകിയ നീയ
3
അന്നന്നു ഞങ്ങള്‍ക്കുള്ളതെല്ലാം തന്നു പോറ്റുന്നോൻ
ഇന്നുമെന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവൻ നീയ
4
ശത്രുവിന്നഗ്നിയസ്ത്രം
ശക്തിയോടെതിര്‍ക്കുന്ന
മാത്രയില്‍ ജയം തന്നു
കാത്തു സൂക്ഷിച്ചീടുന്ന നീയ
5
ജനകനുടെ വലമമര്‍ന്നു നീ ഞങ്ങള്‍ക്കായ്
ദിനംപ്രതി പക്ഷവാദം
ചെയ്തു ജീവിച്ചീടുന്ന നീയ
6
ലോകത്തില്‍ ഞങ്ങള്‍ക്കുള്ളതെല്ലാം നഷ്ടമാകിലും
ലോകക്കാര്‍ നിത്യം ദുഷിച്ചീടിലും പൊന്നേശുവേ നീയ
7
നിത്യ ജീവമൊഴികള്‍
നിന്നിലുണ്ടു പരനേ
നിന്നെ വിട്ടിട്ടടിയങ്ങള്‍
എങ്ങുപോയി വസിക്കും നീയ
Manglish Lyrics
Pallavi
Neeyallo Njangalkkulla
Divyasampaththeshuve
Neeyallaathilla Bhoovil
Aashrayippaanaarume
1
Neeyallo Njangalkkaayi
Mannidaththil Vannathum
Neecharaam Njangalude
Paapamellaamettathum Neeya
2
Kaalvari Malamukaleri Nee Njangalkkaay
Kaal Karam Chernnu Thoongi
Marichuyirekiya Neeya
3
Annannu Njangalkkullathellaam Thannu Pottunnon
Innumennum Koodeyundennulla Vaakku Thannavan Neeya
4
Shathruvinnagniyasthram
Shakthiyodethirkkunna
Maathrayil Jayam Thannu
Kaathu Sookshichcheedunna Neeya
5
Janakanude Valamamarnnu Nee Njangalkkaay
Dinamprathi Pakshavaadam
Cheythu Jeevichcheedunna Neeya
6
Lokaththil Njangalkkullathellaam Nashtamaakilum
Lokakkaar Nithyam Dushichcheedilum Ponneshuve Neeya
7
Nithya Jeevamozhikal
Ninnilundu Parane
Ninne Vittittadiyangal
Engupoyi Vasikkum Neeya