429. വരിക പരാപരനേ – Varika paraa parane

MALAYALAM
MANGLISH
MALAYALAM

വരിക പരാപരനേ ഈ യോഗത്തില്‍
ചൊരിക കൃപാവരങ്ങള്‍
തരണം നിന്‍ സാന്നിദ്ധ്യമീ ജനം
തിരുമുഖം ദര്‍ശിച്ചാനന്ദിപ്പാന്‍
1
കരുണകള്‍ക്കുടയവനേ
നിന്‍ നാമത്തെ
നിരന്തരം ഭജിച്ചിടുവാന്‍-
അകമതിലഘമഖിലം അകറ്റി നീ
തികയ്ക്കുക വിശുദ്ധിയുള്ളില്‍-
2
തവസവിധത്തില്‍ കഴിയും ഒരുദിനം
ശതം ദിനങ്ങളിലധികം
ഹൃദയത്തിലനുനിമിഷം
സന്തോഷവും
അതുല്യഭാഗ്യമാം നിറവും-
3
വചനത്തിന്നരികില്‍ ഞങ്ങള്‍-
ഹൃദന്തത്തെ
വണങ്ങി നിന്‍ സ്വരം ഗ്രഹിപ്പാന്‍
പരിശുദ്ധാത്മാവിന്‍ നിറവില്‍
നിന്‍ ദാസരെ
വചനത്താല്‍ നിറയ്ക്കണമേ-
4
അവനിയിലഭയമതായ് ഒരേ ഇടം
പരനുടെ തിരുസവിധം
അനവദ്യമനശ്വരമാം വാസസ്ഥലം
അവനൊരുക്കുന്നു നമുക്കായ്
(P.D.John)

MANGLISH

Varika paraa parane

Leave a Reply 0

Your email address will not be published. Required fields are marked *