210. യേശുവേ കരുണാസനപ്പതിയേ – Yeshuve karunaasanappathiye

Yeshuve karunaasanappathiye
Title

Yeshuve karunaasanappathiye

AlbumMarthoma Kristheeya Keerthanangal
Lyricistമാണി ജോണ്‍ കൊച്ചൂഞ്ഞ്
Catogoryശുശ്രൂഷാരംഭം

MALAYALAM

യേശുവേ കരുണാസനപ്പതിയേ
നട്ടം തിരിയും എന്നെ വീണ്‍ടുകൊള്‍-(യേശു)

1
ഭൂതലത്തില്‍ നീയൊഴിഞ്ഞു
ദാസന്‍ എനിക്കാദരവു
കണ്‍ടതില്ല ഹാ! സകല-
മണ്ഡലാധിപ!
ചേതസില്‍ കൃപയുണ്‍ടായി
നാശം അണയാതെ കാത്തു
ചിത്ത ചഞ്ചലം അടക്കി
ചേര്‍ക്കസല്‍ബുദ്ധി വരുത്തി-യേശു

2
വൈരിയാം പിശാചിനോടും
കായ മോഹാദികളോടും
പോരിതില്‍ മടങ്ങി അടി-
പെട്ടുപോയു ഞാന്‍-
അടിമയെ ലോകര്‍ക്കൊഴിച്ചോ-
രുടയ തമ്പുരാനേ! നല്ല
ഇടയനേ! ഒരേഴയാടാം
അടിയനേക്കണ്‍പാര്‍ക്കണമേ- യേശു

3
എണ്ണമറ്റ പാപങ്ങള്‍ ഞാന്‍
ചെയ്തവയാകെ പൊറുത്തു
പുണ്യവാന്‍ ഏകനേ! എന്നെ-
പുണ്യനാക്കേണം-
നിന്നടിമ ആയുടുമോ-
രുന്നതിഎനിക്കുണ്‍ടാവാന്‍
നിന്നടിവണങ്ങി നിത്യം
വന്ദനം ചെയ്തീടുന്നു ഞാന്‍- യേശു

4
നല്ലവരുലകില്‍ ആരും
ഇല്ല നീയൊഴിഞ്ഞു സര്‍വ്വ
വല്ലഭത്വമുള്ളവന്‍ നീ
അല്ലയോ ദേവാ-
കൊള്ളരുതാതുള്ളതെന്നില്‍-
തള്ളി നീക്കി നിന്നുടയ-
നല്ല നല്ല ദാനങ്ങളാല്‍
ഉള്ളലങ്കരിക്ക എന്‍റെ -യേശു

 

MANGLISH

Yeshuve karunaasanappathiye
nattam thiriyum enne veendukol-(yeshu)

1
bhoothalatthilu neeyozhinju
daasanu enikkaadaravu
kandathilla haa! Sakala-
mandalaadhipa!
Chethasilu krupayundaayi
naasham anayaathe kaatthu
chittha chanchalam atakki
cherkkasalbuddhi varutthi-yeshu

2
vyriyaam pishaachinotum
kaaya mohaadikalotum
porithilu matangi ati-
pettupoyu njaan-
atimaye lokarkkozhiccho-
rutaya thampuraane! Nalla
itayane! Orezhayaataam
atiyanekkanpaarkkaname- yeshu

3
ennamatta paapangalu njaanu
cheythavayaake porutthu
punyavaanu ekane! Enne-
punyanaakkenam-
ninnatima aayutumo-
runnathienikkundaavaanu
ninnativanangi nithyam
vandanam cheytheetunnu njaan- yeshu

4
nallavarulakilu aarum
illa neeyozhinju sarvva
vallabhathvamullavanu nee
allayo devaa-
kollaruthaathullathennil-
thalli neekki ninnutaya-
nalla nalla daanangalaalu
ullalankarikka ente -yeshu

Leave a Reply 0

Your email address will not be published. Required fields are marked *