1317. എന്നും നല്ലവൻ യേശു എന്നും – Ennum nallavan yeshu ennum nallavan

Song Title Ennum nallavan yeshu ennum nallavan
Album
Artist

  എന്നും നല്ലവൻ യേശു എന്നും നല്ലവൻ
ഇന്നലെയുമിന്നുമെന്നുമന്യനല്ലവൻ

ഭാരമുള്ളിൽ നേരിടും നേരമെല്ലാം താങ്ങിടും
സാരമില്ലെന്നോതിടും തൻ മാർവ്വിലെന്നെ ചേർത്തിടും;-

സംഭവങ്ങൾ കേൾവെ കമ്പമുള്ളിൽ ചേർക്കവെ
തമ്പുരാന്‍റെ തിരുവചനമോർക്കവെ പോമാകവെ;-

ഉലകവെയിൽകൊണ്ടു ഞാൻ വാടിവീഴാതോടുവാൻ
തണലെനിക്കു തന്നീടുവാൻ വലഭാഗത്തായുണ്ടു താൻ;-

വിശ്വസിക്കുവാനുമെന്നാശ വെച്ചീടാനുമീ
വിശ്വമതിലാശ്വസിക്കാനാശ്രയവുമേശുവാം;-

രാവിലും പകലിലും ചേലോടു തൻ പാലനം
ഭൂവിലെനിക്കുള്ളതിനാൽ മാലിനില്ല കാരണം;-