462. എൻ ഇടയൻ സ്നേഹരാജൻ – En Idayan Sneharaajan

| Scripture | Psalm 23 |
| Song’s Chords | Guitar, Ukulele, Piano, Mandolin |
| Lyricist | |
| Category | Marthoma Kristheeya Keerthanangal |
Table of Contents
Listen Song En Idayan Sneharaajan
En Idayan Sneharaajan (Song 462) is a hymn from the Marthoma Kristheeya Keerthanangal collection, based on Henry W. Baker’s English hymn “The King of Love My Shepherd Is” and on Psalm 23. The singer praises the Lord as a loving shepherd who leads to the river of life, feeds His flock in green pastures and carries the straying sinner home on His shoulder. In the valley of death His rod and cross give courage, His cup overflows, and the singer longs to praise Him always in His house.
Malayalam Lyrics
1
എൻ ഇടയൻ സ്നേഹരാജൻ
തൻ നന്മയ്ക്കില്ല ലോഭം
ഞാനവനും താനെനിക്കും
എന്നാൽ മുട്ടില്ലെനിക്കു
2
ജീവനദിയിലേക്കെന്റെ
ദേഹിയെ നടത്തുന്നാൻ
പച്ചയാം പുൽപ്പുറങ്ങളിൽ
മെച്ചമാം ഭോജ്യം നൽകി
3
ഭോഷൻ ഞാൻ വഴിതെറ്റി, താൻ
സ്നേഹത്താൽ മാം തിരക്കി
വഹിച്ചു മെല്ലെ ചുമലിൽ
മോദമായ് വീടണച്ചു
4
മൃത്യുനാട്ടിൽ നീ കൂട്ടെങ്കിൽ
ദോഷം ഭയപ്പെടാ ഞാൻ
നിൻ കോൽ വടിയെന്നാശ്വാസം
നിൻ ക്രൂശെൻ വഴികാട്ടി
5
എൻ മുമ്പിൽ വിരുന്നൊരുക്കി
നിൻ കൃപ നീ നൽകുന്നു
നിൻ കാസാ കവിഞ്ഞൊഴുകും
സന്തോഷമത്യാശ്ചര്യം
6
നാളെല്ലാമീ വിധത്തിൽ നിൻ
നന്മയ്ക്കില്ലാ മുടക്കം
നല്ലിടയാ നിൻ സ്തുതി ഞാൻ
ചൊല്ലെട്ടെന്നും നിൻ വീട്ടിൽ
Manglish Lyrics
1
En Idayan Sneharaajan
Than Nanmaykkilla Lobham
Njaanavanum Thaanenikkum
Ennaal Muttillenikku
2
Jeevanadiyilekkente
Dehiye Nadathunnaan
Pachayaam Pulppurangalil
Mechamaam Bhojyam Nalki
3
Bhoshan Njaan Vazhithetti, Thaan
Snehathaal Maam Thirakki
Vahichu Melle Chumalil
Modamaay Veedanachu
4
Mrithyunaattil Nee Koottenkil
Dosham Bhayappedaa Njaan
Nin Kol Vadiyennaashwaasam
Nin Krooshen Vazhikaatti
5
En Mumpil Virunnorukki
Nin Kripa Nee Nalkunnu
Nin Kaasaa Kavinjjozhukum
Santhoshamathyaashcharyam
6
Naalellaamee Vidhathil Nin
Nanmaykkillaa Mudakkam
Nallidayaa Nin Sthuthi Njaan
Chollettennum Nin Veettil