1450. എല്ലാം എല്ലാം ദാനമല്ലേ – Ellaam ellaam danamalle

Song Title Ellaam ellaam danamalle
Album
Artist

എല്ലാം എല്ലാം ദാനമല്ലേ
ഇതൊന്നും എന്റേതല്ല
എല്ലാം എല്ലാം തന്നതല്ലേ
ഇതൊന്നും ഞാൻ നേടിയതല്ല

ജീവനും ജീവനിയോഗങ്ങളും
പ്രാണനും പ്രാണപ്രതാപങ്ങളും
നാഥാ നിൻ ദിവ്യമാം ദാനങ്ങളല്ലേ
ഇതൊന്നും എന്‍റെതല്ല

നിമിഷങ്ങളിൽ ഓരോ നിമിഷങ്ങളിൽ­എന്നെ
പൊതിയുന്ന നിൻ ജീവ കിരണങ്ങളും
ഒരുമാത്ര പോലും പിരിയാതെ എന്നെ
കരുതുന്ന സ്നേഹവും ദാനമല്ലേ;- എല്ലാം…

നയനങ്ങളെ നിന്നിൽ ഉയരങ്ങളിൽ ചേർത്തു
കരുണാർദ്ര സവിധത്തിൽ കരയുന്നേരം
കുരിശിൽ വിരച്ചോരാ കനിവിൻ കരങ്ങളാ
അരുളും സഹായവും ദാനമല്ലേ;- എല്ലാം…

ബന്ധങ്ങളിൽ എന്‍റെ കർമ്മങ്ങളിൽ-എന്നെ
നിൻ ജീവസാക്ഷിയായ് നിർത്തിടുവാൻ
പരിപാവനാത്മാവിൻ വരദാനമെന്നിൽ
പകരുന്ന സ്നേഹവും ദാനമല്ലേ;- എല്ലാം…