Album | Marthoma Kristheeya Keerthanangal |
Song’s Chords | Guitar, Ukulele, Piano, Mandolin |
Table of Contents
Listen Song Devesha Yeshupara Here
Malayalam Lyrics
ദേവേശാ യേശുപരാ ജീവനെനിക്കായ് വെടിഞ്ഞു
ജീവനേറ്റ പാപികള്‍ക്കു നിത്യജീവന്‍ കൊടുപ്പാനായ് നീ
മരിച്ചോ
1
ഗതസമേന പൂവനത്തില്‍ അധികഭാരം വഹിച്ചതിനാല്‍
അതിവ്യഥയില്‍ ആയിട്ടും താതനിഷ്ടം
നടപ്പാനായനുസരിച്ചോ
2
അന്നാസിന്‍ അരമനയില്‍ മന്നവാ നീ വിധിക്കപ്പെട്ടു
കന്നങ്ങളില്‍ കരങ്ങള്‍ കൊണ്‍ടു മന്നാ നിന്നെ അടിച്ചവര്‍
പരിഹസിച്ചു
3
പീലാത്തോസെന്നവനും വിലമതിച്ചു കുരിശിലേപിച്ചു
തലയില്‍ മുള്ളാല്‍ മുടിയും വച്ചു പലര്‍ പല പാടുകള്‍
ചെയ്തു നിന്നെ
4
ബലഹീനനായി നീയും വലിയ കൊലമരം ചുമന്നു
തലയോടിടം മലമുകളില്‍ അലിവില്ലാതയ്യോ യൂദര്‍
നടത്തി നിന്നെ
5
തിരുകരങ്ങള്‍ ആണികൊണ്‍ട് മരത്തോടു ചേര്‍ത്തടിച്ചു
ഇരുവശത്തും കുരിശിതരാം ഇരു കള്ളര്‍ നടുവില്‍ നീ
മരിച്ചോ പരാ?
6
കഠിനദാഹം പിടിച്ചതിനാല്‍ കാടി വാങ്ങിനിടയായോ
ഉടുപ്പും കൂടി ചിട്ടിയിട്ടു ഉടമ്പും കുത്തിതുറന്നോ രുധിരം
ചിന്താന്‍
7
നിന്മരണം കൊണ്‍ടെന്‍റെ വന്‍ നരകം നീയകറ്റി
നിന്മഹത്വം തേടിയിനി എന്‍ കാലം കഴിപ്പാന്‍ കൃപ
നല്‍കണമേ!
(പി.വി.ജോസഫ്)
Manglish Lyrics
Devesha yeshupara
jeevanenikkai vedinjo
Jeevanatta paapikalku nithyajeevan
Koduppanai Nee maricho?
1
Gatasamana puvanathil
athikabhaaram vahichathinal
Athivyathayil aayittum
Thathanishtam nadappathinanusaricho;-
2
Annasin aramanayil
Mannava Nee vidhikkapettu
Kannangalil karagalkondu
Manna Nine adichavar parihasichu;-
3
Peelathosennavanum
vilamathichu kuriselpichu
Thalayil mullal mudiyum vechu
Palar pala padukal chaithu Ninne;-
4
Balaheenanaya Ninmel
valiya kulamaram chumathi
Thalayodidam malamukalil alivillathayyo
Yudar nadathi Ninne;-
5
Thirukarangal aanikondu
marathodu cherthadichu
Iruvasathum kurisukalil
Irukallar naduvil Nee maricho para;-
6
Kadinadhaaham pidichathinal
kadi vanganidayayo
Uduppum kudi chettittu udambum
Kuthi thurannu rudhiram chinthi;-
7
Ninmaranam kondente
van narakom Nee akatti
Nin mahathwam thediyini-en
kalam kazhippan kripa cheyaname;-