Generic selectors
Exact matches only
Search in title
Search in content
Post Type Selectors

257. യേശുദേവാ എന്‍യേശുദേവാ – Yeshu deva enyeshu devaa

Yeshu deva enyeshu devaa
Song’s ChordsGuitar, Ukulele, Piano, Mandolin
CategoryMarthoma Kristheeya Keerthanangal
Lyricistറവ. കെ.പി. ഫിലിപ്പ്

Listen Song Yeshu deva enyeshu devaa

Yeshu deva enyeshu devaa is hymn number 257 in the Marthoma Kristheeya Keerthanangal. Read the full Yeshu deva enyeshu devaa lyrics in Malayalam and Manglish below.

Malayalam Lyrics

യേശുദേവാ എന്‍യേശുദേവാ
പാപിക്കാശ്രയം നീയേ

അനുപല്ലവി

കരുണാനിധേ സങ്കേതം നീയല്ലാതില്ലേ
യേശുദേവാ

ചരണങ്ങള്‍

1
മരിച്ചവരെപ്പോലെ പാപകൂപേ വീണുപോയ
ആദാമിന്‍ സന്തതിയെ-നീ
മരിച്ചവരെ-ജീവിപ്പിപ്പാന്‍ വന്നോനേ
കുരിശില്‍ നീ മരിച്ചിട്ടു തിരുച്ചോര
ചൊരിഞ്ഞോനേ
മറിയാമ്മിന്‍ സുതനേ നീ ശരണം
പൊറുക്ക എന്‍ പാപമെല്ലാം
നിറയ്ക്ക നിന്‍ ജീവശക്തി
ഇരിക്ക നീ ഹൃദയത്തില്‍ യേശുദേവാ

2
അതികഠിനം പല പരീക്ഷകള്‍ ഏറിടുന്നു-
വീഴാതെ സൂക്ഷിക്ക നാഥാ
അതിരില്ലാതെ അധര്‍മ്മം പെരുകുന്നു
എതിര്‍പ്പുകള്‍ വര്‍ദ്ധിക്കുന്നു ബലംനല്‍ക
രക്ഷിതാവേ
നീതിമാനാകും കര്‍ത്താവേ കനിയണേ
ശത്രുഗണം ക്രുദ്ധിച്ചാലും
മിത്രങ്ങള്‍ ഉപേക്ഷിച്ചാലും
സ്തോത്രത്തോടെ ജയിച്ചീടാം-
യേശുദേവാ

(റവ. കെ.പി. ഫിലിപ്പ്)

Manglish Lyrics

Yeshudevaa enyeshudevaa paapikkaashrayam neeye

karunaanidhe sanketham neeyallaathille yeshudevaa

1. maricchavareppole paapakoope veenupoya aadaamin santhathiye-nee
maricchavare-jeevippippaan vannone
kurishil nee maricchittu thirucchora chorinjone
mariyaammin suthane nee sharanam
porukka en paapamellaam
niraykka nin jeevashakthi
irikka nee hrudayatthil yeshudevaa

2. athikadtinam pala pareekshakal eritunnu-
veezhaathe sookshikka naathaa
athirillaathe adharmmam perukunnu
ethirppukal varddhikkunnu balamnalka rakshithaave
neethimaanaakum kartthaave kaniyane
shathruganam kruddhicchaalum
mithrangal upekshicchaalum
sthothratthote jayiccheetaam- yeshudevaa

Leave a Reply 0

Your email address will not be published. Required fields are marked *


You cannot copy content of this page